Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നിയമപരമായ പ്രശ്‌നങ്ങളില്ലെങ്കിൽ ആന്ധ്രയിൽ നിന്നെത്തിച്ച കുഞ്ഞിനെ അനുപമയ്ക്ക് കാണാൻ അനുവദിക്കുന്നത് പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അനുപമയുടേതാണെന്ന് സംശയിക്കുന്ന കുഞ്ഞിൻറെ ദത്ത് നടപടികൾ കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ടുതന്നെ കുഞ്ഞിനെ കാണണമെന്ന് അനുപമയുടെ ആവശ്യം പരിഗണിക്കുന്നതിൽ നിയമവശങ്ങൾ പരിശോധിക്കേണ്ടതുണ്ട്. കുഞ്ഞിൻറെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലാണ് സർക്കാരിന് ബാധ്യതയെന്നും വീണ ജോർജ് പ്രതികരിച്ചു.ഡിഎൻഎ പരിശോധന അടക്കമുള്ള എല്ലാ നടപടികളും സുതാര്യമായി തന്നെ നടത്തും. എല്ലാ നടപടിക്രമങ്ങളും വീഡിയോയിൽ പകർത്തും. നടപടികളിൽ സുതാര്യത ഉറപ്പു വരുത്താനാണ് ആന്ധ്രയിൽ വച്ച് ഡിഎൻഎ പരിശോധന നടത്താതെ കുട്ടിയെ കേരളത്തിലെത്തിച്ചത്. ഡിഎൻഎ ഫലം അട്ടിമറിക്കും എന്ന അനുപമയുടെ ആശങ്ക അമ്മയുടെ ആശങ്ക മാത്രമാണ്. കുഞ്ഞ് അനുപമയുടേതാണെങ്കിൽ എത്രയും വേഗം അനുപമയുടെ കയ്യിൽ എത്തണം എന്നതാണ് സർക്കാർ നിലപാട്.കുഞ്ഞിനെ ദത്ത് നൽകാൻ ശിശുക്ഷേമ സമിതിക്ക് ലൈസൻസില്ല എന്നത് തെറ്റായ വാർത്തയാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഈ വിഷയം സംബന്ധിച്ച് നടന്ന വകുപ്പുതല അന്വേഷണത്തിന്‍റെ റിപ്പോർട്ട് ഇന്നോ നാളെയോ ലഭിക്കും. റിപ്പോർട്ട് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടി എടുക്കും. അനുപമയെ നിരാശപ്പെടുത്തുന്ന ഒരു നടപടിയും തന്‍റെ ഓഫീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
28.73°C








