Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 4:50 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അഞ്ചലില്‍ അര്‍പ്പിത ആശ്രയയില്‍ അന്തേവാസിയായ വയോധികയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ അനാഥാലയം അടച്ച് പൂട്ടാന്‍ കൊല്ലം ജില്ലാ കളക്ടർ ഉത്തരവിട്ടു. അന്തേവാസികളെ 24 മണിക്കൂറിനകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനും സാമൂഹിക നീതി വകുപ്പിന് നിര്‍ദ്ദേശം നല്‍കി. പ്രാര്‍ഥനാ സമയത്ത് ഉറങ്ങിയെന്ന് ആരോപിച്ച് അന്തേവാസിയായ വയോധികയെ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ചൂരല്‍ കൊണ്ട് അടിച്ചു എന്നാണ് പൊലീസ് കേസ്. മര്‍ദനത്തിന്റെ ദൃശ്യം പുറത്തു വന്നതിനെ തുടര്‍ന്നാണു നടപടി. ഓര്‍ഫനേജ് ബോര്‍ഡ്, സാമുഹിക നീതി വകുപ്പ്, വനിത കമ്മിഷന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും അനാരോഗ്യ സാഹചര്യം നിലനില്‍ക്കുന്നുവെന്നും കണ്ടെത്തിയിരുന്നു. വിവിധ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കലക്ടറുടെ ഉത്തരവ്.

അന്തേവാസികളെ കലയപുരം സങ്കേതം ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഓര്‍ഫനേജ് ബോര്‍ഡ്, സാമൂഹിക നീതി വകുപ്പ് , വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ സ്ഥാപനത്തില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ആശ്രയ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും അനാരോഗ്യ സാഹചര്യം നിലനില്‍ക്കുന്നുവെന്നുമുള്ള റിപ്പോര്‍ട്ടിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി.

Readers Comment

Add a Comment