Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:32 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 83 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെക്കൊണ്ട് കാലുപിടിപ്പിച്ചതെന്ന് കാസര്‍ഗോഡ് ഗവ.കോളജ് വിദ്യാര്‍ത്ഥി മുഹമ്മദ് സാബിര്‍ സനദ്. ഭയം കൊണ്ടാണ് ഇതുവരെ പ്രതികരിക്കാത്തത്. കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും സനദ് പറഞ്ഞു. കേസില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ കാലുപിടിക്കണമെന്ന് ആവശ്യപ്പെട്ടെന്നും വിദ്യാര്‍ത്ഥി പ്രതികരിച്ചു.

‘കോളജില്‍ അക്രമം നടത്തിയിട്ടില്ല. മാനഭംഗ ശ്രമത്തിന് ഉള്‍പ്പെടെ കേസ് നല്‍കിയത് പ്രതികാര നടപടിയാണ്. ആദ്യം പ്രിന്‍സിപ്പല്‍ പറഞ്ഞത് മുഖത്ത് അടിക്കാന്‍ ശ്രമിച്ചെന്നാണ്. പിന്നെ പറഞ്ഞു സാരിയില്‍ പിടിക്കാന്‍ ശ്രമിച്ചെന്ന്. ഇപ്പോള്‍ മാനഭംഗത്തിന് ശ്രമിച്ചെന്നാണ് ആരോപിക്കുന്നത്. കോളജില്‍ നിന്ന് പുറത്താക്കാനാണ് അവരുടെ ശ്രമം’. കോളജിനുള്ളില്‍ വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമങ്ങള്‍ ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു എന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു.

Readers Comment

Add a Comment