Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബസ് ചാർജ് കൂട്ടാൻ തീരുമാനിച്ചെങ്കിലും വർധന എത്ര, എന്ന് മുതൽ എന്നീ കാര്യങ്ങളിൽ ഗതാഗതമന്ത്രി ബസുടമകളുമായി നടത്തിയ ചർച്ചയിലും ധാരണയായില്ല. മിനിമം നിരക്ക് 8 രൂപയിൽനിന്നു 10 രൂപയാക്കാമെന്ന സർക്കാരിന്റെ നിലപാടിനോടു ബസുടമകൾക്കു ഭാഗികമായി യോജിപ്പാണ്. എങ്കിലും 12 രൂപയാക്കണമെന്ന് അവർ ആവശ്യം ഉന്നയിക്കുന്നുണ്ട്.
വിദ്യാർഥി കൺസഷൻ ഒരു രൂപയിൽനിന്ന് 6 രൂപയാക്കണമെന്നതാണു ബസുടമകളുടെ പ്രധാന ആവശ്യം. ഒന്നര രൂപയാക്കാമെന്നാണു സർക്കാർ അറിയിച്ചത്. നിരക്കു വർധനയെക്കുറിച്ചു പഠിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ മിനിമം കൺസഷൻ നിരക്ക് 5 രൂപയാക്കണമെന്നു നിർദേശിച്ചതും ബസുടമകൾ ചൂണ്ടിക്കാട്ടുന്നു.
എല്ലാ ആവശ്യങ്ങളും അതേപടി അംഗീകരിക്കാനാവില്ലെന്നു യോഗശേഷം മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഭാരമാകാതെ എങ്ങനെ നടപ്പാക്കാമെന്നാണു പരിശോധിക്കുന്നത്. പുതിയ നിരക്ക് എന്നു മുതൽ നടപ്പാക്കണമെന്നു മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉടൻ തീരുമാനിക്കും. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനുമായി വീണ്ടും ആശയവിനിമയം നടത്തും. കഴിഞ്ഞ തവണ നിരക്കു വർധിപ്പിച്ചുള്ള െഫയർ സ്റ്റേജിൽ ചില അപാകതകൾ ചൂണ്ടിക്കാട്ടിയിരുന്നു. അത് ഇത്തവണ ആവർത്തിക്കാതെ നോക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ബസുടമകളുമായി തുടർ ചർച്ചയ്ക്ക് സംഘടനാ പ്രതിനിധികളായ ലോറൻസ് ബാബു, ജി.ഗോകുൽദാസ്, ഗോപിനാഥൻ എന്നിവരെ ഉൾപ്പെടുത്തി ഉപസമിതി രൂപീകരിച്ചു.
23.82°C








