Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:13 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാകിസ്ഥാനിൽ കഴിഞ്ഞ ദിവസം രാവിലെ ഉണ്ടായ തീപിടുത്തത്തിൽ ഏകദേശം നൂറോളം കുടിലുകൾ കത്തി നശിച്ചു . ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല .കറാച്ചിയിലെ തീൻഹാട്ടിയിൽ ല്യാരി നദിക്ക് സമീപമുള്ള ചേരിയിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. ശൈത്യകാലത്തിൽ പാകിസ്ഥാനിൽ ഇത്തരത്തിലുള്ള തീപിടുത്തങ്ങൾ സാധാരണമാണെന്ന് പാക് ഉദ്യോഗസ്ഥൻ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. ചേരികളിലെ കുടിലുകളിൽ താമസിക്കുന്നവർ തീ കായാൻ വേണ്ടി അടുപ്പ് കൂട്ടുമ്പോഴാണ് പലപ്പോഴും അപകടം സംഭവിക്കാറ്. കഴിഞ്ഞ വർഷവും പ്രദേശത്ത് ഇത്തരത്തിലുള്ള തീപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട്. സിന്ധിൽന്റെ തലസ്ഥാനമാണ് കറാച്ചി. ല്യാരി നദീതീരത്ത് ഇത്തരത്തിലുള്ള കുടിലുകളിൽ ആയിരക്കണക്കിന് ജനങ്ങളാണ് തിങ്ങിപ്പാർക്കുന്നത്.

Readers Comment

Add a Comment