Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:14 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജലനിരപ്പ് ഉയര്‍ന്നതോടെ പമ്പ ഡാം തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകളാണ് ഉയര്‍ത്തിയത്. 25 മുതല്‍ 100 വരെ ഘനയടി വെള്ളമാണ് സെക്കന്റില്‍ പുറത്തേക്ക് ഒഴുക്കുന്നത്. ജനവാസ മേഖലകളില്‍ 10 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ ജലം തുറന്നുവിടാനാണ് നിര്‍ദേശം. പമ്പയില്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്. പമ്പ നദിയിലെയും ഡാമുകളിലെയും ജലനിരപ്പ് കൃത്യമായ ഇടവേളകളില്‍ നിരീക്ഷിച്ചുവരികയാണ്.

ഒഴുക്കിവിട്ട ജലം ആറ് മണിക്കൂറിന് ശേഷം പമ്പ ത്രിവേണിയില്‍ എത്തും. നദീതീരത്ത് താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു . അതേസമയം ജലനിരപ്പ് ഉയര്‍ന്നതോടെ കക്കി ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തി. മൂന്ന്, നാല് ഷട്ടറുകള്‍ 90 സെ.മീ വീതമാണ് ഉയര്‍ത്തിയാണ് പരമാവധി ജലം പുറത്തേക്ക് ഒഴുക്കുന്നത്. 

Readers Comment

Add a Comment