Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:35 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹെൽമെറ്റിൽ ക്യാമറ വച്ച് ചീറിപ്പായാമെന്ന് ഇനി കരുതേണ്ട.. പിടിവീഴും.  ക്യാമറ ഘടിപ്പിച്ച് ഇരുചക്ര വാഹനം ഓടിക്കുന്ന യാത്രക്കാരിൽ നിന്നും പിഴ ഈടാക്കാൻ മോട്ടോർ വാഹന വകുപ്പ്  നിർദേശം നൽകി. ഇരുചക്ര വാഹനങ്ങളിലെ അഭ്യാസ പ്രകടനവും യാത്രയും ഷൂട്ട് ചെയ്യാൻ ചിലർ ഹെൽമെറ്റിന് മുകളിൽ ക്യാമറ ഘടിപ്പിക്കുന്നതും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതു നിയമ വിരുദ്ധമെന്നാണ് മോട്ടോർ വാഹന വകുപ്പിൻറെ വിശദീകരണം.മോട്ടോർ വാഹന നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ക്യാമറയുള്ള ഹെൽമെറ്റ് ഉപയോഗിച്ചുള്ള കേസുകളിൽ മോട്ടോർ വാഹന വകുപ്പ് ഇതിനോടകം നടപടിയെടുത്തു. ക്യാമറയുള്ള ഹെൽമെറ്റ് ഉപയോഗം ഡ്രൈവിങ്ങിലെ ശ്രദ്ധ കുറക്കുമെന്നും വാഹനം ഓടിക്കുന്നയാൾ വീഡിയോ എടുക്കുന്നതിൽ ശ്രദ്ധിക്കുമ്പോൾ അപകടത്തിൽപെടുകയും ചെയ്യുമെന്നാണ് അധികൃതർ പറയുന്നത്.

Readers Comment

Add a Comment