Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫാർമസി സ്റ്റോർ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കയറി മയക്ക് മരുന്ന് ആംപ്യൂളുകൾ മോഷ്ടിച്ച പ്രതിയെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മാമുട്ടിക്കടവ് നേതാജി നഗർ കടിയൻ പള്ളി വിള രാജേഷ് ഭവനിൽ രാഹുൽ (23) നെയാണ് പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു മോഷണം.
18ാം വാർഡിന് സമീപമുള്ള ഫാർമസി സ്റ്റോറിന്റെ വാതിൽ പൂട്ട് പൊളിച്ച് അകത്ത് കടന്ന രാഹുൽ ഫ്രിജിൽ സൂക്ഷിച്ചിരുന്ന ഗുരുതര രോഗം ബാധിച്ചവർക്കു കൊടുക്കുന്ന മയക്കുമരുന്ന് ഇനത്തിൽപെട്ട മരുന്നിന്റെ 140 ആംപ്യൂളുകൾ കവർന്നു. രാവിലെ ഫാർമസിയിൽ എത്തിയ ജീവനക്കാരാണ് ആംപ്യൂളുകൾ മോഷണം പോയ വിവരം അറിഞ്ഞത്. സ്ഥിരം ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മെഡിക്കൽ കോളജ് എസ്എച്ച്ഒ പി. ഹരിലാലിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
23.13°C








