Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആറ്റിങ്ങലിൽ എട്ട് വയസുകാരിയെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ച സംഭവത്തിൽ എട്ടു വയസ്സുകാരി ഹൈക്കോടതിയിൽ ഹർജി നൽകി. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നഷ്ട പരിഹാരം നല്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. 50 ലക്ഷം രൂപ നഷ്‌ടപരിഹാരം വേണമെന്നാണ് ആവശ്യം.പോലീസുകാരിക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ രേഖ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസം ആചരിച്ചിരുന്നു. മൊബൈൽ മോഷ്‌ടിച്ചുവെന്നാരോപിച്ചാണ് എട്ടു വയസുകാരിയെയും പിതാവ് ജയചന്ദ്രനെയും പിങ്ക് പൊലീസ് അധിക്ഷേപിച്ചത്. മൊബൈൽ ഫോൺ പിങ്ക് പൊലീസ് വാഹനത്തിനുള്ളിൽ നിന്നുതന്നെ പിന്നീട് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ഡിജിപിക്ക് പരാതി നൽകിയിരുന്നു.ചെയ്യാത്ത തെറ്റിന്റെ പേരിൽ ‘കള്ളി” എന്ന് വിളിച്ച് അപമാനിച്ചെന്നും പിതാവിനെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി പലർക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.
23.68°C








