Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:12 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാന്‍ തീരുമാനമില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. വൈദ്യുതി നിരത്ത് പത്ത് ശതമാനം കൂട്ടുമെന്ന വാര്‍ത്ത അനവസരത്തിലുള്ളതാണെന്ന് വൈദ്യുതി മന്ത്രി വ്യക്തമാക്കി. പീക്ക് അവറില്‍ ചാര്‍ജ് വര്‍ധനവിന് ആലോചിച്ചിരുന്നുവെന്നും എന്നാല്‍ ഇതില്‍ തീരുമാനം ആയിട്ടില്ലെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ സൗജന്യ വൈദ്യുതിയുടെ പരിധി ഉയര്‍ത്തി. 20 യൂണിറ്റ് വരെയായിരുന്ന സൗജന്യ വൈദ്യുതി പരിധി അത് 30 യൂണിറ്റാക്കി ഉയര്‍ത്തി. പ്രതിമാസം 30 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വൈദ്യുതി സൗജന്യം. ബിപിഎല്‍ കുടുംബങ്ങള്‍ക്കും ആനുകൂല്യം, പ്രതിമാസം 40 യൂണിറ്റ് വരെ 1.50 രൂപ എന്നത് 50 യൂണിറ്റ് വരെയാക്കിയും ഉയര്‍ത്തിയിടുണ്ട്. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ 1.50 രൂപ നല്‍കിയാല്‍ മതി. സര്‍ക്കാര്‍ നിര്‍ദേശം റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചു, വൈദ്യുതി ബോര്‍ഡ് ഉത്തരവിറക്കി. ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലായിരുന്നു തീരുമാനം. നേരത്തെ തന്നെ ഈ ആവശ്യം സര്‍ക്കാര്‍ കെഎസ്ഇബിക്ക് മുന്നില്‍ വെച്ചിരുന്നു. അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരും.

Readers Comment

Add a Comment