Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:27 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത്  അടുത്ത രണ്ട് ദി വസം കൂടി (നവംബർ 20വരെ) ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട  ന്യുനമർദ്ദം നിലവിൽ  ശക്തി കൂടിയ ന്യുനമർദ്ദമായി  തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്നാട് - ആന്ധ്രാ പ്രദേശ്  തീരത്തിനു സമീപമായാണ്   സ്ഥിതിചെയ്യുന്നത്. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യുനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

അറബികടലിൽ രൂപം കൊണ്ട  ന്യുനമർദ്ദം നിലവിൽ മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിനു സമീപമായാണ്  സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ്  ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദ്ദം അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിച്ചേക്കാമെങ്കിലും കേരള തീരത്ത് ഭീഷണിയില്ലെന്ന് അറിയിപ്പിൽ പറയുന്നു.

Readers Comment

Add a Comment