Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പിണറായിയുടെ വിവാദ പ്രസ്താവനയെ ഓർമിപ്പിച്ചായിരുന്നു സമരം
യു.എ.പി.എ കരിനിയമത്തിനെതിരെ അലനും താഹക്കുമൊപ്പം ചായയും പരിപ്പുവടയും കഴിച്ച് കോഴിക്കോട്ട് പ്രതീകാത്മക പ്രതിഷേധം. കടപ്പുറത്തെ ഫ്രീഡം സ്ക്വയറിലായിരുന്നു ബഹുജനകൂട്ടായ്മയുടെ നേതൃത്വത്തിൽ ഭരണകൂട ഭീകരതക്കെതിരായ വ്യത്യസ്തസമരം. 'അലനും താഹയും അറസിറ്റിലായത് ചായകുടിക്കാൻ പോയപ്പോഴായിരുന്നില്ല' എന്ന മുഖ്യമന്ത്രി പിണറായി വിജയൻറ വിവാദ പ്രസ്താവനയെ ഓർമിപ്പിച്ചായിരുന്നു ചായകുടിസമരം.
ചടങ്ങിൽ ഒത്തുചേർന്നവർക്കെല്ലാം ചായയും പരിപ്പുവടയും നൽകി. മനുഷ്യാവകാശപ്രവർത്തകൻ എ. വാസു അലനും താഹക്കും ചായ നൽകിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഇവർ കൈവശം വെച്ചെന്ന് പറയുന്ന ലഘുലേഖ വർഷങ്ങളായി വിൽക്കുന്നയാളാണ് താനെന്ന് എ. വാസു പറഞ്ഞു. എനിക്കെതിരെ ഒരു നടപടിയുമില്ല. ഇവർ അതു കൈവശംവെച്ചതിന് യു.എ.പി.എ ചുമത്തി. ഫാഷിസത്തിെൻറ എല്ലാ സ്വഭാവവും കാണിക്കുകയാണ് സി.പി.എം എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തന്റെ ജീവചരിത്രം കൈവശം വെച്ചതിനാണ് ഇൗ കുട്ടികളെ ജയിലിലടച്ചതെന്ന് മുൻ നക്സലൈറ്റ് നേതാവ് എം.എൻ. രാവുണ്ണി പറഞ്ഞു. ഒടുവിൽ ഇവർക്ക് ഒരുമിച്ചിരിക്കാൻ സുപ്രീംകോടതി കനിയണമെന്നതാണ് അവസ്ഥയെങ്കിൽ നാട്ടിലെ രാഷ്ട്രീയപാർട്ടികൾക്ക് നാണക്കേടാണ്. തനിക്കും അലനും ജാമ്യം ലഭിച്ചെങ്കിലും പന്തീരാങ്കാവ് യു.എ.പി.എ കേസ് അവസാനിക്കുന്നില്ലെന്ന് താഹ പറഞ്ഞു. ഇതേ കേസിൽ അറസ്റ്റിലായ വിജിത്തും ഉസ്മാനും ഇപ്പോഴും ജയിലിലവണ്. കൂടെ നിന്നവരോടെല്ലാം താഹ നന്ദി പറഞ്ഞു.
കേരളം മറ്റു പലകാര്യങ്ങളിലും ഒന്നാം സ്ഥാനത്താണ് എന്നു പറയുന്നപോലെ ജയിലുകളിലും പൊലീസ് സ്റ്റേഷനുകളിലും നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളുടെ കാര്യത്തിലും ഒന്നാം സ്ഥാനത്താണെന്ന് അലൻ പറഞ്ഞു. നിയമവിദ്യർഥിയായ താൻ അഭിഭാഷകനായാൽ യു.എ.പി.എ കേസുകൾക്കെതിരെ ശക്തമായി വാദിക്കുമെന്നും അലൻ പറഞ്ഞു.
23.68°C








