Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മോഡലുകളായിരുന്ന ആൻസി കബീറും ,അഞ്ജന സാജനും വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഫോട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയി ജോസഫ് വയലാട്ട് അറസ്റ്റിൽ. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിജിറ്റൽ വിഡിയോ റെക്കോർഡർ നശിപ്പിച്ചതിനാണ് അറസ്റ്റ്. ഇയാൾക്കൊപ്പം മെൽവിൻ, വിഷ്ണു, ലിൻസൻ, ഷിജു ലാൽ, അനിൽ എന്നീ അഞ്ച് ഹോട്ടല്‍ ജീവനക്കാരെയും പൊലീസ് അറസ്റ്റു ചെയ്തു.
റോയിയെ ചൊവ്വാഴ്ച 11 മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ചയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. രാവിലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരായ റോയ് ജെ. വയലാട്ടുമായി നമ്പർ 18 ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി. രണ്ട് ജീവനക്കാരെ ഡിവിആർ ഉപേക്ഷിച്ചെന്ന് സംശയിക്കുന്ന തേവര കണ്ണങ്കാട്ട് പാലത്തിൽ എത്തിച്ച് തെളിവെടുത്തു. കേസിൽ പൊലീസ് അന്വേഷിക്കുന്ന ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞതായി ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ജീവനക്കാരൻ മൊഴി നൽകിയിരുന്നു . ഹോട്ടലുടമ റോയിയുടെ നിർദേശപ്രകാരമാണു ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞതെന്നും ഇയാൾ പൊലീസിനോടു വെളിപ്പെടുത്തി. ഇതിൽ എന്താണുണ്ടായിരുന്നതെന്ന് അറിയില്ലെന്നും ഹോട്ടൽ ഉടമ പറഞ്ഞത് അനുസരിക്കുക മാത്രമാണു ചെയ്തതെന്നും ജീവനക്കാരൻ വിശദീകരിച്ചു. മുങ്ങൽ വിദഗ്ധരുടെ സഹകരണത്തോടെ കായലിൽ പരിശോധന നടത്തുമെന്നു പൊലീസ് അറിയിച്ചു.
റോയി പൊലീസിന് കൈമാറിയ ഡിവിആറിൽ ആവശ്യപ്പെട്ട വിവരങ്ങൾ ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഹോട്ടലിൽ വീണ്ടും പരിശോധന നടത്തിയത്. ഇതിനു പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതിന് റോയിയെ ഉൾപ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തത്.
മോഡലുകൾ കൊല്ലപ്പെട്ട ദിവസം രാത്രിയിൽ ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിലെ 208, 218 നമ്പർ മുറികളിൽ തങ്ങിയിരുന്നവരിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നു. ഹോട്ടലിലെ റജിസ്റ്ററിൽ പേരും വിലാസവും രേഖപ്പെടുത്താതെ റോയിയുടെ സമ്മതത്തോടെ ചിലർ ഈ മുറികളിൽ ഇടയ്ക്കു തങ്ങിയിരുന്നതായി പൊലീസ് സ്പെഷൽ ബ്രാഞ്ച് വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മോഡലുകൾ നിശാപാർട്ടിക്കു വന്ന കഴിഞ്ഞ ഒന്നിനു രാത്രിയിലും ഈ മുറികളിൽ താമസക്കാരുണ്ടായിരുന്നതായി ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, ഇവരുടെ പേരുവിവരങ്ങൾ റജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല. ഈ മുറികളുടെ വാതിലുകൾ വ്യക്തമായി കാണാവുന്ന രണ്ടാം നിലയിലെ ഇടനാഴിയിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.
23.82°C








