Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:20 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 67 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോടതിയിൽ വിചിത്ര ആവശ്യങ്ങളുന്നയിച്ചു കൂടത്തായി കേസിലെ പ്രതികൾ. ജയിലിൽ കിടക്ക വേണമെന്നു ഒന്നാം പ്രതി ജോളി ആവശ്യപ്പെട്ടപ്പോൾ, ടവർ ലൊക്കേഷൻ നോക്കി ഫോൺ കണ്ടെത്തി കൊടുക്കണമെന്നായിരുന്നു രണ്ടാം പ്രതി എം.എസ്.മാത്യുവിന്റെ ആവശ്യം.ജയിൽ സൂപ്രണ്ടാണ് തീരുമാനമെടുക്കേണ്ടതെന്നു ജോളിയോടും സൈബർ സെല്ലിനെ സമീപിക്കാവുന്നതാണെന്നു മാത്യുവിനോടും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പറഞ്ഞു. വിചാരണത്തടവുകാരായി ജില്ലാ ജയിലിൽ കഴിയുകയാണ് ഒന്നും രണ്ടും പ്രതികൾ. കിടക്ക വേണമെന്ന ജോളിയുടെ ആവശ്യത്തിനു മറുപടിയായി ഡോക്ടർ നിർദേശിച്ചതും ചട്ടപ്രകാരവുമുള്ള സൗകര്യങ്ങൾ നൽകിയിട്ടുണ്ടെന്നും ഒരാൾക്കു മാത്രമായി പ്രത്യേകമായൊന്നും നൽകാനാകില്ലെന്നും ജയിൽ സൂപ്രണ്ട് കോടതിയിൽ റിപ്പോർട്ട് നൽകി. ജയിൽ സൂപ്രണ്ടിന്റെ തീരുമാനമാണ് പ്രധാനമെന്നും കോടതിയും വ്യക്തമാക്കി.

പൊലീസ് ഫോൺ കസ്റ്റഡിയിലെടുത്തെന്നും ഇതു തിരികെ വേണമെന്നുമായിരുന്നു എം.എസ്.മാത്യുവിന്റെ ആവശ്യം. എന്നാൽ ഫോൺ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നു സ്പെഷൽ പ്രോസിക്യൂട്ടർ ബോധിപ്പിച്ചു. എങ്കിൽ ടവർ ലൊക്കേഷൻ നോക്കി ഫോൺ കണ്ടെത്തണമെന്ന ആവശ്യത്തിനാണ് ജയിൽ സൂപ്രണ്ട് മുഖേന സൈബർ സെല്ലിനെ സമീപിക്കാവുന്നതാണെന്നു കോടതി മറുപടി നൽകിയത്.അതേസമയം ജോളി ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ച കേസിന്റെ വിചാരണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് മൂന്നാം കോടതി 22 ലേക്കു മാറ്റി. അന്നു കോടതി ജോളിയെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും.

Readers Comment

Add a Comment