Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:33 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 83 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുതിർന്ന അഭിഭാഷകൻ സൗരഭ് കൃപാലിനെ ഡൽഹി ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം  ശുപാർശ ചെയ്തു .ശുപാർശ അംഗീകരിച്ചാൽ രാജ്യത്തെ സ്വവർഗാനുരാഗിയായ ആദ്യ ജഡ്‌ജിയായിരിക്കും സൗരഭ് .സൗരഭിനെ ശുപാർശ ചെയ്യുന്നതിൽ കേന്ദ്രം എതിർപ്പുയർത്തിയിരുന്നു.2018 ലാണ് സൗരഭിന്റെ കൃപാലിന്റെ പേര് കൊളീജിയം ആദ്യം പരിഗണിച്ചത് .എതിർപ്പുകൾ ഉയർന്നതോടെ പിന്നീട് പരിഗണിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു .ഈ വർഷം ഫെബ്രുവരിയിൽ ചീഫ് ജസ്റ്റിസ് എസ് .എ ബോബ്ഡേ ഇക്കാര്യത്തിൽ വിശദീകരണം തേടി .നിയമമന്ത്രി രവിശങ്കർ പ്രസാദിന് കത്തയച്ചിരുന്നു .

2017 ൽ ചീഫ് ജസ്റ്റിസ് ഗീത മിത്തൽ അധ്യക്ഷയായ ഹൈക്കോടതി കൊളീജിയം സൗരഭിന്റെ പേര് ശുപാർശ ചെയ്തിരുന്നു .അന്ന് ഹൈക്കോടതി കൊളീജിയത്തിലുണ്ടായിരുന്ന സഞ്ജീവ് ഖന്ന ,രവീന്ദ്ര ഭട്ട് എന്നിവർ ഇപ്പോൾ സുപ്രീം കോടതിയിൽ ജഡ്‌ജിമാരാണ് .

Readers Comment

Add a Comment