Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:24 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അറബിക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നു. നവംബർ 17ഓടെ മധ്യ കിഴക്കൻ അറബിക്കടലിൽ ഗോവ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിൻറെ പ്രഭാവത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരും.ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിൽ നിലവിലുള്ള ന്യൂനമർദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ ന്യൂനമർദം ആകാനാണ് സാധ്യത. ഈ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ച് നവംബർ 18 ഓടെ ആന്ധ്രാപ്രദേശ് തീരത്ത് കരതൊടും. തെക്കൻ കർണാടകത്തിനും വടക്കൻ തമിഴ്‌നാടിന് മുകളിൽ ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്.തെക്ക് കിഴക്കൻ അറബിക്കടലിലും ചക്രവാതചുഴി നിലനിൽക്കുന്നു. തെക്ക് കിഴക്കൻ അറബിക്കടലിൽ നിന്ന് വടക്കൻ കേരളത്തിൽ കൂടിയും കർണാടക, തമിഴ്‌നാട് വഴി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ ന്യൂനമർദ പാത നിലനിൽക്കുന്നുണ്ട്. ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത് രണ്ടു ദിവസം അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.

Readers Comment

Add a Comment