Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:19 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിൽ 16കാരിയെ കഴിഞ്ഞ ആറ് മാസത്തിനിടെ 400 പേർ പീഡിപ്പിച്ചതായി പരാതി. പീഡന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ  പൊലീസുകാരനും  കുട്ടിയെ പീഡിപ്പിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് . ഇപ്പോൾ ഗർഭിണിയാണ് പെൺകുട്ടി .ബാലാവകാശ കമ്മിഷൻറെ ഇടപെടലോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് നടന്ന അന്വേഷണത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ്ചെയ്തു. പെൺകുട്ടിയുടെ അമ്മ ഏതാനും വർഷങ്ങൾക്ക് മുൻപ് മരിച്ചു. തുടർന്ന് ഈ കുട്ടിയെ പിതാവ് വിവാഹം കഴിപ്പിച്ചു. എട്ട് മാസത്തിന് മുമ്പായിരുന്നു ഇത്. ഭർതൃ വീട്ടുകാരുടെ പീഡനം സഹിക്കാൻ വയ്യാതെ ഭർത്താവിൻറെ വീടുപേക്ഷിച്ച് സ്വന്തം വീട്ടിലെത്തിയപ്പോൾ പിതാവ് വീട്ടിൽ കയറ്റിയില്ല. തിരികെ ഭർത്താവിൻറെ വീട്ടിലെത്താനാവാത്ത പെൺകുട്ടി അംബജോഗൈ ബസ് സ്റ്റാൻഡിൽ ഭിക്ഷ യാചിച്ച് ജീവിതം മുന്നോട്ട് നീക്കവേയാണ് അരുംക്രൂരതയ്ക്ക് ഇരയാവുന്നത്.ഓരോ പ്രാവശ്യം പീഡനത്തിന് ഇരയാവുമ്പോഴും പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി പെടും. പക്ഷേ പൊലീസ് അനങ്ങില്ല. ഒരിക്കൽ പരാതിയുമായി എത്തിയപ്പോഴാണ് പൊലീസുകാരൻ തന്നെ പീഡിപ്പിച്ചത്. ഇതോടെ പരാതി പറയാൻ പോകുന്നതും നിർത്തിയെന്ന് പെൺകുട്ടി ബാലവകാശ കമ്മിഷനിൽ നൽകിയ മൊഴിയിൽ പറയുന്നു. ബാലവകാശ കമ്മിഷൻറെ നിർദേശ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ശൈശവ വിവാഹ നിരോധന നിയമം, പോക്‌സോ നിയമം, പീഡനം, ലൈംഗിക ചൂഷണം എന്നീ വകുപ്പുകളിലാണ് കേസ് എടുത്തതെന്ന് ബീഡ് എസ്.പി രാജ രാമസ്വാമി അറിയിച്ചു.

Readers Comment

Add a Comment