Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:31 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് ഭീഷണി ഒഴിയുന്നതോടെ രാജ്യത്തെ ട്രെയിൻ സർവീസുകൾ സാധാരണ നിലയിലാവുന്നു. മെയിൽ, എക്‌സ്പ്രസ് ട്രെയിനുകൾക്കുള്ള സ്‌പെഷ്യൽ ടാഗ് നിർത്തലാക്കും. കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് അടിയന്തര പ്രാബല്യത്തോടെ മടങ്ങാനും വ്യക്തമാക്കി ഇന്ത്യൻ റെയിൽവേ ഉത്തരവ് ഇറക്കി. അ​മി​ത നി​ര​ക്കി​നെ​തി​രെ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം ക​ന​ത്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ്​ തീ​രു​മാ​നം.

വെ​ള്ളി​യാ​ഴ്​​ചത്തെ ഉ​ത്ത​ര​വ്​  ര​ണ്ടു ദി​വ​സ​ത്തി​ന​കം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്ന് ​റെയിൽവെ വൃ​ത്ത​ങ്ങ​ൾ പറഞ്ഞു .ലോ​ക്​​ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളിൽ ഇ​ള​വു ന​ൽ​കി​ത്തു​ട​ങ്ങി​യപ്പോ​ളാ​ണ് സ്​​പെ​ഷ​ൽ ട്രെ​യി​ൻ എ​ന്ന വി​ഭാ​ഗ​ത്തി​ൽ പെ​ടു​ത്തി ഉ​യ​ർ​ന്ന നി​ര​ക്കോ​ടെ ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചത്.

ദീ​ർ​ഘ​ദൂ​ര വ​ണ്ടി​ക​ളാ​ണ്​ ആ​ദ്യം ഈ ​രൂ​പ​ത്തി​ൽ ഓടിച്ചതെ​ങ്കി​ലും പി​ന്നീ​ടി​ങ്ങോ​ട്ട്​ ഹ്ര​സ്വ​ദൂ​ര വ​ണ്ടി​ക​ളും സ്പെ​ഷ​ലാ​ക്കി ഉ​യ​ർ​ന്ന നി​ര​ക്കി​ൽ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചു. ഒ​ഴി​വാ​ക്കാ​വു​ന്ന യാ​ത്ര​ക​ളി​ൽ​നി​ന്ന്​ യാ​ത്ര​ക്കാ​രെ പി​ന്തി​രി​പ്പി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തി​ലാ​ണ്​ ​’അ​ൽ​പം ഉ​യ​ർ​ന്ന നി​ര​ക്ക്​’ ഈ​ടാ​ക്കു​ന്ന​ത്​ എ​ന്നാ​യി​രു​ന്നു റെയിൽവെ​യു​ടെ വാ​ദം.

Readers Comment

Add a Comment