Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:16 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യക്കാരിയായ ഗവേഷകയും സെൽ ബയോളജിസ്റ്റുമായ ഡോ. കമൽ രണാദിവെയെ ആദരിച്ച് ഗൂഗിൾ ഡൂഡിൽ. രണദിവെയുടെ 104-ാമത് പിറന്നാൾ ആഘോഷിക്കുന്ന വേളയിലാണ്  ഗൂഗിൾ അവർക്ക് ആദരമർപ്പിച്ചത്.കാൻസർ രംഗത്തെ നൂതനമായ ഗവേഷണത്തിനും ശാസ്ത്രത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും കൂടുതൽ നിഷ്പക്ഷമായ സമൂഹത്തെയും കെട്ടിപ്പടുക്കുന്നതിന് നൽകിയ സംഭാവനകളിലൂടെയാണ് കമൽ ഓർമിക്കപ്പെടുന്നത്. കമൽ രണദിവെ മൈക്രോസ്കോപ്പിലൂടെ നോക്കുന്ന ഡൂഡിൽ നിർമിച്ചത് ഇന്ത്യക്കാരനായ ഇബ്രാഹിം റായിന്റാകാന്താണ്.

പുണെയിൽ 1917-ലായിരുന്നു ലോകപ്രശസ്തയായ ഈ ഗവേഷകയുടെ ജനനം. മെഡിക്കൽ വിദ്യാഭ്യാസത്തിന് ഊന്നൽ കൊടുക്കാൻ അച്ഛനാണ് കമൽ രണദിവക്ക് അകമഴിഞ്ഞ പ്രോത്സാഹനം നൽകിയത്. ഈ പ്രോത്സാഹനമാണ് കമലയെ ആ മേഖലയിൽ അഗ്രഗണ്യ ആക്കിയത്. എന്നാൽ, തന്റെ മേഖല ജന്തുശാസ്ത്രമാണെന്ന് ക്രമേണ അവർ തിരിച്ചറിഞ്ഞു.


ഇന്ത്യൻ കാൻസർ റിസർച്ച് സെന്ററിൽ ഗവേഷകയായി പ്രവർത്തിക്കുന്ന സമയത്ത് കോശങ്ങളെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയായ സൈറ്റോളജിയിൽ 1949-ൽ ഡോക്ടറേറ്റ് നേടി. യു.എസിലെ ബാൾട്ടിമോറിലെ ജോൺസ് ഹോപികിൻസ് യൂണിവേഴ്സിറ്റിയിലെ ഫെലോഷിപ്പിന് ശേഷം അവർ മുംബൈയിൽ തിരികെയെത്തി. ഐ.സി.ആർ.സി.യിൽ രാജ്യത്തെ ആദ്യത്തെ ടിഷ്യു കൾച്ചറൽ ലബോറട്ടി അവരുടെ നേതൃത്വത്തിൽ സ്ഥാപിച്ചു.

സ്തനാർബുദവും പാരമ്പര്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയ ഇന്ത്യൻ ഗവേഷകരിൽ കമലും ഉൾപ്പെടുന്നു. ചില വൈറസുകളും കാൻസറുകളും തമ്മിലുള്ള ബന്ധത്തെയും കമൽ തിരിച്ചറിഞ്ഞു.കുഷ്ഠരോഗത്തിന് കാരണക്കാരായ മൈക്രോബാക്ടീരിയം ലെപ്രയെക്കുറിച്ച് ആഴത്തിൽ പഠിച്ച അവരുടെ കണ്ടെത്തലുകൾ വാക്സിൻ വികസിപ്പിക്കുന്നത് നേട്ടമായി. ശാസ്ത്രമേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കുവേണ്ടി കമലും 11 സഹപ്രവർത്തകരും കൂടിച്ചേർന്ന് ഇന്ത്യൻ വിമെൻ സയന്റിസ്റ്റ്സ് അസോസിയേഷൻ രൂപവത്കരിച്ചു.

1989-ൽ വിരമിച്ചതിനുശേഷം മഹാരാഷ്ട്രയിലെ ഗ്രാമീണമേഖലയിൽ പ്രവർത്തിച്ച അവർ സ്ത്രീകൾക്ക് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നതിനാവശ്യമായ പരിശീലനം നൽകിയിരുന്നു ...

Readers Comment

Add a Comment