Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:16 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരത്തെ ദൂരദർശൻ കേന്ദ്രത്തിലെ സ്ത്രീകളുടെ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെടുത്തു. ശുചിമുറിയിൽ കയറിയ ജീവനക്കാരിയാണ് ക്യാമറ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനെ പുറത്താക്കിയതായി അധികൃതർ അറിയിച്ചു.  കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിന്റെ സഹോദര പുത്രൻ ഷിജു കൊടിക്കുന്നിലിനെയാണ് പുറത്താക്കിയത്. പ്രധാന സ്റ്റുഡിയോയ്ക്ക് സമീപമുള്ള ശുചിമുറിയിലാണ് ക്യാമറ സ്ഥാപിച്ചത്. കേന്ദ്രത്തിന്റെ ഉന്നത ഉദ്യോഗസ്ഥർ സൈബർ സെല്ലിലും പേരൂർക്കട പോലീസിലും പരാതി നൽകി.  

പോലീസ് ദൂരദർശൻ കേന്ദ്രത്തിലെത്തി ബന്ധപ്പെട്ടവരുടെ എല്ലാം മൊഴി എടുത്തു. തന്റെ ക്യാമറ കളഞ്ഞു പോയി എന്നാണ് ഷിജു പോലീസിനോടു പറഞ്ഞിരിക്കുന്നത്. ദൂരദർശനിലെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന വനിതാ കമ്മിറ്റിയും അച്ചടക്ക സമിതിയും വിഷയം ഗൗരവമായാണ് കാണുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അതിഥികളായി എത്തുന്നവരും  ജീവനക്കാരും ഉപയോഗിക്കുന്ന ശുചിമുറിയിലാണ് ക്യാമറ കണ്ടത്. കലാരംഗത്തും രാഷ്ട്രീയത്തിലും ഉൾപ്പെടെ എല്ലാ രംഗത്തുമുള്ള പ്രമുഖവ്യക്തികൾ പ്രത്യേക ക്ഷണിതാക്കളായി എത്താറുണ്ട്. സിനിമാ താരങ്ങൾ, കലാകാരന്മാർ, വിദ്യാർത്ഥികൾ ഉൾപ്പെടെയള്ളവർ ദൂരദർശനിൽ വിവിധ പരിപാടികൾക്കായി സ്‌ററുഡിയോയിൽ എത്തുന്നു. ദൂരദർശൻ ക്ഷണിച്ചു വരുത്തുന്ന ഇവരുടെ എല്ലാം സ്വകാര്യതയെ ആശങ്കയിലാക്കിയിരിക്കുകയാണ് ഒളിക്യാമറ.

ഞായറാഴ്ച ഒരു വനിതാ ജീവനക്കാരിയാണ് ഈ ക്യാമറ കണ്ടെത്തിയത് . എന്നാൽ, ബുധനാഴ്ചയോടെയാണ് അധികൃതർ വിവരം പോലീസിൽ അറിയിച്ചത്. തിരുവനന്തപുരം സൈബർ സെൽ പൊലീസിലാണ് പരാതി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനാണ് ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 


കേന്ദ്ര സർക്കാരിന്റെ സുപ്രധാന നിയന്ത്രണത്തിലുള്ള ഈ മാധ്യമ സ്ഥാപനം മലയാളികൾക്കാകമാനം നാണക്കേടുണ്ടാക്കുന്ന തരത്തിലേക്ക് തരംതാഴ്ന്നു . ഈ 'ഒളിക്യാമറാമാൻ' താൽക്കാലിക ജീവനക്കാരനാണെന്നും വർഷങ്ങളായി  അവിടെ ജോലി ചെയ്തു വരുന്നതായും പരാതിക്കാർ പറയുന്നു. ഇത്തരം സ്വഭാവ വൈകൃതങ്ങളുള്ളയാളെ ദൂരദർശൻ പോലെയുള്ള സാംസ്‌ക്കാരിക സ്ഥാപനത്തിൽ സ്ഥിരമായി നിയമിക്കുന്നതിന്റെ കാരണവും അന്വേഷണ വിധേയമാക്കണം എന്നാണ്  പരാതിക്കാർ ആവശ്യപ്പെടുന്നത്.

Readers Comment

Add a Comment