Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:24 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലങ്കര അസോസിയേഷന്‍ ഏപ്രിലിൽ കൂടി ഏഴ് മെത്രാന്‍ന്മാരെ തെരഞ്ഞെടുക്കാൻ നീക്കം നടക്കുന്നു എന്ന വാർത്ത പുറത്തുവരുമ്പോൾ  ഉയരുന്ന ചോദ്യമിതാണ്; മെത്രാന്മാരുടെ എണ്ണം കൂട്ടേണ്ടുന്ന ആവശ്യം ഇപ്പോൾ ഉണ്ടോ? ഭദ്രാസനത്തിലെ നില താളം തെറ്റുന്ന വിധത്തിൽ വിശ്വാസികളുടെ എണ്ണം വര്ധിക്കുന്നുണ്ടോ? ഇല്ല എന്നതുതന്നെയാണ് ഉത്തരം.

പതിറ്റാണ്ടുകളായി തുടരുന്ന കേസിലും ബഹളങ്ങളിലും അനാചാരങ്ങളിലും അധികാര തർക്കത്തിലും മനസ്സുമടുത്തു ഈ സഭയിൽനിന്നും പിരിഞ്ഞു മാർത്തോമാ,മലങ്കര കത്തോലിക്കാ സഭകളും ഉണ്ടായി അവർ വളർച്ചയുടെ പാതയിൽ കുതിക്കുന്നു. ലക്ഷക്കണക്കിന് ജനങ്ങൾ പെന്തക്കോസ്തു സഭകളിലേക്കും അടുത്തകാലത്ത് കൂണുപോലെ മുളച്ച കരിസ്മാറ്റിക് പ്രസ്ഥാനക്കാരോടൊപ്പവും പോയി, പതിനായിരക്കണക്കിന്  ആളുകൾ ഇനി പള്ളിയും വേണ്ട പട്ടക്കാരനും വേണ്ട എന്ന മാനസികാവസ്ഥയിലേക്ക് മാറി.ജനങ്ങളുടെ കണ്ണുനീരിന്റെ പണം കേസിനും വ്യവഹാരത്തിനും മുടക്കുകയും സഭയെ നടിക്കുന്ന വൈദികരുടെയും മെത്രാന്മാരുടെയും കേസുകൾ ഒതുക്കാനും ഉപയോഗിക്കുന്നതിൽ മനം മടുത്തു ആളുകൾ പള്ളികളിൽ പോകുന്നതിനു പോലും മടിക്കുന്നു. പറയാൻ ഒരു അഡ്രസ് വേണമെന്നുള്ളതുകൊണ്ടാണ് പലരും ഇന്ന് പ്രതികരിക്കാതെ ഈ സഭയിൽ തുടരുന്നത്.

കേരളത്തിലെ ഏറ്റവും അംഗബലമുള്ള സീറോ മലബാർ സഭയുടെ കാര്യമെടുക്കുക ഏകദേശം മുപ്പതുലക്ഷത്തോളം അംഗങ്ങളാണ്  അവർക്കു ആകമാനം ഉള്ളത്. അവർക്കുള്ളത് 22  രൂപതയും മുപ്പത്തിയാറു ബിഷപ്പുമാരും,
എന്നാൽ അംഗബലം ക്ഷയിച്ചു ഏകദേശം ഏഴു ലക്ഷത്തിൽ താഴെയുള്ള ഓർത്തഡോൿസ് വിഭാഗത്തിന് ഉള്ളത് മുപ്പതു ഭദ്രാസനവും നിലവിൽ ഇരുപത്തിയാറു മെത്രാൻ മാരും. ഇത് പോരാഞ്ഞാണ് ഏഴുപേരെകൂടി എടുക്കാൻ പോകുന്നത്.

ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നിലവില്‍ കോട്ടയം, കുന്നംങ്കുളം, ഇടുക്കി, മലബാര്‍, മാവേലിക്കര എന്നി ഭദ്രാസങ്ങള്‍ക്കാണ് മെത്രാപ്പോലീത്താമാരില്ലാത്തത്. ഇത് കൂടാതെ കൊല്ലം,തുമ്പമണ്‍ ഭദ്രാസനങ്ങളുടെ മെത്രാപ്പോലിത്താമാര്‍ വിശ്രമ ജിവിതത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. സേവേറിയോസ് മെത്രാപോലിത്ത കാതോലിക്കാബാവയായ ആയതിനെ തുടര്‍ന്ന് കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലും ഒഴിവ് ഉണ്ടായിരിക്കുകയാണ്.

വാഹന സൗകര്യങ്ങളും വാർത്താവിനിമയ ഉപാധികളും ഒന്നും ഇല്ലാതിരുന്ന കാലഘട്ടത്തിലായിരുന്നു  ജോഗ്രഫിക്കൽ  ഫാക്ടർസ്  അനുസരിച്ചു  അതിർത്തികൾ നിർണ്ണയിച്ചു ഭദ്രാസനങ്ങൾ ഉണ്ടാക്കി. ഇന്ന് കോട്ടയത്തിരുന്നു വേണമെങ്കിൽ ലോകം മുഴുവനുമുള്ള സഭയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും അത്യാധുനിക വാർത്താവിനിമയ സംവീധാനങ്ങളിലൂടെ.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ടനാട് ഇടുക്കി, കുന്നംകുളം, മലബാർ ഭദ്രാസനകളും ചെന്നൈ, ഡൽഹി, ബോംബെ, കൽക്കട്ട, തുടങ്ങിയ ബാഹ്യകേരള ഭദ്രാസനങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ഓരോ ലിമിറ്റഡ് ബസ്റ്റോപ്പിലും ഓരോരോ ഭദ്രാസനങ്ങൾ എന്ന കണക്കിലായി. ഇന്ന് പല ഭദ്രാസനകളിലും കത്തനാര്മാര്ക്ക് ശമ്പളം കൊടുക്കുവാൻ പോലും മാർഗ്ഗമില്ലാത്ത അവസ്ഥയിലാണ്. ബ്രഹ്മാവർ പോലുള്ള നാമമാത്രമായ ആളുകൾക്കുവേണ്ടിയുള്ള ഭദ്രാസനത്തിൽ ശമ്പളം കൊടുക്കുന്നത് ദുബായിലുള്ള ഒരു പള്ളിക്കാരുടെ കാരുണ്യം കൊണ്ടാണ്.
അഹമ്മദാബാദ്, ബ്രഹ്മാവർ, ബാംഗ്ളൂർ, കൊട്ടാരക്കര,റാന്നി- നിലക്കൽ , അടൂർ കടമ്പനാട് തുടങ്ങിയ ഭദ്രാസങ്ങളുടെ യാധൊരു ആവശ്യവും ഇല്ലാത്തതാണ്.  ഇവയെ പുനഃക്രമീകരിച്ചാൽ  ഭരണപരമായ എളുപ്പവും സാമ്പത്തികമായ നേട്ടവും ജനങ്ങളുടെ അധിക ഭാരം കുറയുകയും ചെയ്യും.

എന്തിനുവേണ്ടിയാണ് തിടുക്കപ്പെട്ടു മെത്രാന്മാരെ തിരഞ്ഞെടുക്കുന്നത്. മാർച്ചിൽ ഈ  അസോസിയേഷന്റെ കാലാവധി തീരുകയാണ് അതിനുമുൻപ്‌ വേണ്ട ആസ്മാദികളെ ചുമന്ന നൈറ്റിയിടീപ്പിച്ചാൽ ആശ്രിതരായി കല്ലുപോലെ കൂടെ നിക്കും . സിനഡിൽ വോട്ടു ചെയിത പതിമൂന്നുപേരിൽ പലർക്കും മനംമാറ്റം തുടങ്ങിയിട്ടുണ്ട് . അപ്പോൾ സ്മൂത്തായി കാര്യങ്ങൾ ഓടണമെങ്കിൽ ഒപ്പം നില്ക്കാൻ ഒരു ഏഴു പേരുകൂടി ഉണ്ടെങ്കിൽ കാര്യങ്ങൾ നല്ല വെടിയും പുകയും പോലെ നടക്കും .

പരുമലയിൽ ഇരുന്നു കോടികൾ പോക്കറ്റുമണിയായി ഉണ്ടാക്കിയ പരുമല്ലാതിരുമേനിയുടെ കിടക്കയുടെ മുകളിൽ താമസിച്ച തീവെട്ടിയുണ്ട്  ഒന്നാമത്, ഈ ഉറപ്പിലാണ് പലകാര്യങ്ങളും ചെയിതു നൽകിയത്, മുൻ ബാബക്ക് ബെൻസ് നൽകി സുഖിപ്പിച്ച കത്തനാരുടെ മകനും പട്ടികയിലുണ്ട്, പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ് നിലവിലുള്ള രണ്ടു ക്രിമിനലുകളും ചുമന്ന കുപ്പായം തൈപ്പിച്ചുകഴിഞ്ഞു, പ്രായപരിധി എടുത്തുമാറ്റി  സഹായിക്കാം എന്ന് ഉറപ്പുകിട്ടിയ  കത്തോലിക്കാ  തിരഞ്ഞെടുപ്പ്  സമയത്തു എല്ലാവരോടൊപ്പം ഉണ്ട് എന്ന തോന്നലുളവാക്കിയ അവസരവാദ കത്തനാരും രംഗത്തുണ്ട്, വിഷമടിച്ചു ആത്മഹത്യക്കു ശ്രമിക്കുകയും ഒരു യുവതിയുടെ മരണത്തിനു ഉത്തരവാദി എന്ന കേസുള്ളപ്പോൾ തന്നെ റമ്പാൻസ്ഥാനം നൽകി ഉയർത്തിയ സൈക്കോയും ക്യാൻഡിഡേറ്റ് ആണ്.

യാതൊരു ശല്യവും ഉണ്ടാക്കാത്ത പറഞ്ഞാൽ അതുപോലെ കേൾക്കുന്ന ക്ളീമിസ് മെത്രാനെ മെത്രാൻ സെലക്ഷൻ കമ്മറ്റി അധ്യക്ഷനാക്കി  വേണ്ടപ്പെട്ടവരെ തൽസ്ഥാനത്തെത്തിക്കാനാണ് പദ്ധതി.

മെത്രാൻ മാരെ കൂട്ടുമ്പോൾ ചോദിക്കുന്ന ഒരു ചോദ്യമിതാണ് .. പത്തു മെത്രാന്മാരിൽ താഴെയുണ്ടായിരുന്ന സമയത്തു ഓർത്തോഡോസ്‌കാരുടെ എണ്ണം ഏകദേശം ഇരുപത്തഞ്ചു ലക്ഷത്തിൽ പരം ഉണ്ടായിരുന്നു .. മുപ്പതു മെത്രാന്മാർ വന്നപ്പോൾ ഈ സംഘ്യ എത്രയായി? ഏഴു ലക്ഷത്തിൽ താഴെ . അതെങ്ങനെ സംഭവിച്ചു. ഓരോ മെത്രാനും ഒരു ഭദ്രാസനം കിട്ടി കഴിഞ്ഞു ഒരു പത്തുകൊല്ലത്തെ അസ്സസ്മെന്റ് നടത്തിനോക്കിയാലറിയാം   മിനിമം രണ്ടു ലക്ഷം മുതൽ മൂന്നുലക്ഷം ആൾക്കാർ പെന്തക്കോസ്തു സഭകളിലേക്കോ മറ്റു സഭകളിലേക്കോ രക്ഷപെട്ടിട്ടുണ്ടാവും.


തേരാപ്പാരാ നടന്നിരുന്ന താന്തോന്നികളെ പിടിച്ചു ചുവന്ന നൈറ്റി ഇടിപ്പിച്ചുകഴിഞ്ഞപ്പോൾ ലവന്മാർ ഹിസ് ഗ്രേസ് ആയി.. കഞ്ഞിയും പുഴുക്കും കഴിച്ചു നടന്നവർ മേശ തിന്നാൻ തുടങ്ങി. ചെല്ലുന്ന വീടുകളിലും പള്ളികളിലും അണ്ടിപ്പരിപ്പും ബദാമും കൊണ്ടേ വെച്ചതെല്ലാം വാരിത്തിന്നു വയറും ചാടി എല്ലാ ജീവിത ശൈലി രോഗത്തിന്റെയും കാലവറയായി. ക്യാൻസറും മറ്റു മാറാവ്യാധികളും പിടിച്ചു വിദേശത്തും സ്വേദേശത്തും ഉള്ള കോർപ്പറേറ്റ്  ആശുപത്രികളിൽ പോയി ചികിൽസിച്ചു കോടികൾ പൊട്ടിച്ചു. ആരുടെ പണം ? മോണ വിശ്വാസികളുടെ. തിന്നു എല്ലിനിടയിൽ കയറി കേസ് നടത്തി,  ആഡംബര ജീവിതത്തിനു അരമനകൾ പണിതു ഒരൊറ്റ മെത്രാന്മാർ പോലും ഒരു ധ്യാനമന്ദിരം പണിതില്ല വിശ്വാസികൾക്ക് പ്രാർത്ഥിക്കാൻ. റാണി ഈച്ചയെപോലെ മൊണ്ണകളുടെ പ്രയത്നത്തിൽ സുഖമായി ജീവിക്കുന്നു. പരിശുദ്ധ പരുമല തിരുമേനി ധ്യാനത്താലും ഉപവാസത്താലും ആത്മീയ തേജസ് വർധിപ്പിച്ചു .. ശരീരം ശോഷിപ്പിച്ചു. അഭിനവ പരിശുദ്ധന്മാർ വലിച്ചുവാരിത്തിന്നു വയറും വീർപ്പിച്ചു നടക്കുന്നു. എന്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും ഇവർക്ക് എന്തെങ്കിലും മുട്ടുണ്ടോ? കൂദാശപരമായ കാര്യങ്ങളിൽ ഇവക്കു എന്ത് റോളാണുള്ളത്. വിശ്വാസികളെ .. മോണ കുഞ്ഞുങ്ങളെ നിങ്ങളല്ലേ ഇവരെ ഇങ്ങനാക്കിയത്.എന്നാൽ ഒരു കല്യാണത്തിനോ അടിയന്തിരത്തിനോ വന്നാൽ പടി എത്രയാണ്? വീടുകളിൽ പത്തുപൈസയുടെ മാർഗമില്ലാതെ ഓട്ട തൂറി നടന്ന ഇവന്മാർ എങ്ങനെ ചുവന്ന നൈറ്റി ഇട്ടപ്പോൾ മാറി. ...

ഈ സഭകൾ ആർക്കുവേണ്ടിയാണ്? ക്രിസ്തുവിനു വേണ്ടിയോ? വിശ്വാസികൾക്കുവേണ്ടിയോ? കോപ്പാ?  സഭകൾ ഈ ചുവന്ന നൈറ്റികർക്കുവേണ്ടിയും കുപ്പായതൊഴിലാളികൾക്കുവേണ്ടിയും മാത്രം . കാരണം ലക്ഷക്കണക്കിനുള്ള വിശ്വാസികളുടെ ചിലവിൽ ഈ നാമമാത്രമുള്ള ചുമന്ന നൈറ്റികർക്കു സുഖിക്കുവാനും ആര്മാദിക്കുവാനും വേണ്ടി മാത്രം.

അപ്പോൾ മെത്രാന്മാരെ വീണ്ടും എടുക്കുന്നതിനെന്തിനാണ് ?
ഏഴു ലക്ഷം വരുമെന്ന മൊണ്ണകളെ പറ്റിക്കാൻ സുഖമായി ഭരിക്കാൻ, യെസ് മൂളാൻ  അംഗബലം കൂട്ടാനുള്ള ഒരു ത്രീ ജി കൂദാശ ...

 

Readers Comment

Add a Comment