Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:23 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആസിഡ് ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ ഒരു കുടുംബത്തിലെ നാല് പേരിൽ അമ്മയും മകളും മരിച്ചു. തലയോലപ്പറമ്പ് ബ്രഹ്മമംഗലം കാലായിൽ സുകുമാരൻറെ ഭാര്യ സീന(48), മകൾ സൂര്യ(26) എന്നിവരാണ് മരിച്ചത്. സുകുമാരൻ(52), ഇളയ മകൾ സുവർണ(23) എന്നിവർ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.കഴിഞ്ഞ ദിവസം രാതി 10.30ന് അയൽവാസികളാണ് നാല് പേരെയും അവശ നിലയിൽ കണ്ടെത്തിയത്. ഇവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സീന മരിച്ചിരുന്നു. മറ്റുള്ളവരെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.മകൾ സുവർണയ്ക്ക് ചെറിയ തോതിൽ മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു. അടുത്തിടെ സൂര്യയ്ക്കും മാനസിക പ്രശ്‌നമുള്ളതായി കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് നിശ്ചയിച്ച വിവാഹം സുകുമാരൻറെ കുടുംബം തന്നെ വേണ്ടെന്ന് വച്ചിരുന്നു. ഇതുമൂലം കുടുംബം മനോവിഷമത്തിലായിരുന്നു എന്നു പറയപ്പെടുന്നു. കൊവിഡ് സാമ്പത്തിക പ്രതിസന്ധികളും കുടുംബത്തെ അലട്ടിയിരുന്നു.

Readers Comment

Add a Comment