Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:18 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുൻ മിസ് കേരള അടക്കം മൂന്ന് പേർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പൊലീസ് പരിശോധന. തോപ്പുംപടിയിലെ ഹോട്ടലിൽ നടന്ന ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങും വഴിയാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതെന്ന് കണ്ടെത്തിയിരുന്നു.അനുമതിയില്ലാതെ ഈ ഹോട്ടലിൽ ഡി.ജെ പാർട്ടിക്കിടെ മദ്യം വിളമ്പിയെന്ന ആരോപണത്തിൽ എക്സൈസ് വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാലാരിവട്ടം പൊലീസ് ഹോട്ടലിൽ പരിശോധന നടത്തിയത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പൊലീസ് പരിശോധിച്ചത്.അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന ഡ്രൈവറായ മാള സ്വദേശി അബ്‌ദുൽ റഹ്‌മാൻ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാൾ തിങ്കളാഴ്‌ച ആശുപത്രി വിട്ടതോടെയാണ് അറസ്റ്റ് ചെയ്‌തത്.നവംബർ ഒന്നിന് പുലർച്ചെയായിരുന്നു ദേശീയപാതയിൽ പാലാരിവട്ടത്തെ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നിൽ അപകടം നടന്നത്. ഫോർട്ട്‌ കൊച്ചിയിൽനിന്ന്‌ തൃശൂരിലേക്ക്‌ പോകുകയായിരുന്ന മോഡലുകൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അഞ്ജന ഷാജൻ (24) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഇതേ കാറിലുണ്ടായിരുന്ന ഗുരുതര പരിക്കേറ്റ തൃശൂർ സ്വദേശി കെ എ മുഹമ്മദ് ആഷിഖ് (25) ഞായറാഴ്‌ച രാത്രിയാണ്‌ മരിച്ചത്‌.

Readers Comment

Add a Comment