Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
17 മുതല്‍ 19 വരെ സംസ്ഥാനത്ത് ട്രെയിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പൂങ്കുന്നം, തൃശൂര്‍ യാര്‍ഡുകളില്‍ നവീകരണം നടക്കുന്നതിനാല്‍ നവംബര്‍ 17 മുതല്‍ 19 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് അറിയിപ്പ്. മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. മൂന്ന് ട്രെയിനുകള്‍ വൈകും. ആറ് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കും
റദ്ദാക്കുന്നവ:
06449 എറണാകുളം -ആലപ്പുഴ (നവംബര്‍ 18)
06452 ആലപ്പുഴ-എറണാകുളം (18)
06017 ഷൊര്‍ണൂര്‍-എറണാകുളം മെമു (18)
ഭാഗികമായി റദ്ദാക്കുന്നവ
ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റർസിറ്റി (06341 ) 17നും 18 നും തൃശൂരില്‍നിന്ന് തുടങ്ങും.
പുനലൂര്‍ -ഗുരുവായൂര്‍ (06327) 16നും 17 നും തൃശൂരില്‍ അവസാനിപ്പിക്കും.
ഗുരുവായൂര്‍-പുനലൂര്‍ (06328) 18ന് തൃശൂരില്‍നിന്ന് യാത്ര തുടങ്ങും
17 ന് ചെന്നൈ -ഗുരുവായൂര്‍ (06127) തൃശൂരില്‍ അവസാനിപ്പിക്കും.
17 ന് കാരയ്ക്കല്‍-എറണാകുളം (06187) വടക്കാഞ്ചേരിയില്‍ അവസാനിപ്പിക്കും.
കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി (06306) 19ന് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും.
വൈകുന്നവ:
16 ന് ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം ജങ്ഷന് മംഗള സ്പെഷ്യൽ (02618) യാത്രമധ്യേ 25 മിനിറ്റ് വൈകും.
18 നുള്ള എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി (06305) വഴിമധ്യേ 10 മിനിറ്റ് വൈകും.
18 ന് കൊച്ചുവേളി-ലോകമാന്യതിലക് സൂപ്പര്‍ ഫാസ്റ്റ് (01214) വഴിമധ്യേ 50 മിനിറ്റ് വൈകും.
23.68°C








