Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുല്ലപ്പെരിയാർ വിഷയത്തിൽ ശാശ്വത പരിഹാരം പുതിയ അണക്കെട്ട് മാത്രമാണെന്ന് കേരളം സുപ്രീം കോടതിയിൽ. ജലനിരപ്പ് 142 അടിവരെയായി ഉയർത്താം എന്ന് വ്യക്തമാക്കുന്ന റൂൾ കർവ് പുനഃപരിശോധിക്കമെന്നും കേരളം ആവശ്യപ്പെട്ടു. നവംബർ 30 ന് അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 140 അടിയായി നിജപ്പെടുത്താൻ നിർദേശിക്കണം എന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ അണക്കെട്ടിൽ വർഷത്തിൽ രണ്ട് തവണ ജലനിരപ്പ് 142 അടിയായി ഉയർത്താം എന്ന റൂൾ കർവ് പുനഃപരിശോധിക്കണം എന്നാണ് കേരളം ആവശ്യപ്പെടുന്നത്. ഇതിനിടെ
മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തലിൽ ഇടപെടലുമായി കേന്ദ്ര സർക്കാർ. ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജലവിഭവ വകുപ്പ് സെക്രട്ടറി സംസ്ഥാനത്തിന് കത്തയച്ചു. എർത്ത് ഡാം ശക്തിപ്പെടുത്തി അപ്രോച്ച് റോഡിൻറെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നും കത്തിൽ കേന്ദ്രം ആവശ്യപ്പെട്ടു.
തമിഴ്‌നാടിൻറെ ആവശ്യപ്രകാരമാണ് കേന്ദ്ര ഇടപെടൽ. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി 23 മരങ്ങൾ മുറിക്കണമെന്നാണ് തമിഴ്‌നാടിൻറെ ആവശ്യം. ഇതിൽ 13 മരങ്ങൾ മുറിക്കാൻ കേരളം തമിഴ്‌നാടിന് അനുമതി നൽകിയിരുന്നു. വിവാദമായതോടെ ഉത്തരവ് മരവിപ്പിച്ചെങ്കിലും ഉത്തരവ് റദ്ദാക്കാത്ത നപടിക്ക് എതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്.ഇക്കാര്യം പരിഗണിച്ച് വിവാദ ഉത്തരവ് റദ്ദാക്കാനാകുമോ എന്നതിൽ സർക്കാർ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. എ.ജിയുടെ മറുപടി ലഭിച്ച ശേഷം മതി ഉദ്യോഗസ്ഥർക്ക് എതിരെ നിയമനടപടി എന്ന നിലപാടിലാണ് സർക്കാർ.
28.73°C








