Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:24 pm
  • 15th May, 2026
  • Light Rain
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാളത്തിന്റെ പ്രിയ അഭിനേത്രി കെ.പി.എ.സി ലളിത എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ‌.. പത്ത് ദിവസങ്ങൾക്ക് മുൻപാണ് നടിയെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കൂടുതൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ കരൾ മാറ്റിവെക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചേ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകൂവെന്ന് മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് നടി.


കരൾ രോഗം കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ട്. കരൾമാറ്റ ശസ്ത്രക്രിയയാണ് അടിയന്തിരമായി നിർദ്ദേശിക്കുന്നതെങ്കിലും താരത്തിന്റെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ഡോക്ടർമാർ തൽക്കാലം അതിന് തയ്യാറാവുന്നില്ലെന്നാണ് വിവരം.കുറച്ച് കാലമായി ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തിൽ സജീവമായിരുന്നു കെ.പി.എ.സി ലളിത. അതിനിടെയാണ് രോഗം കൂടിയതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. പ്രമേഹമടക്കമുള്ള രോ​ഗങ്ങളും താരത്തിനുണ്ട്. കെ.പി.എ.സിയുടെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ഗവൺമെന്റും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിൽ കേരള ലളിതകലാ അക്കാദമിയുടെ ചെയർപേഴ്‌സണാണ് കെ.പി.എ.സി ലളിത.കെ.പി.എ.സിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമാവുകയും പിന്നീട് തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെ ചലച്ചിത്ര രംഗത്ത് എത്തുകയും സിനിമയിലെ അമ്മ സങ്കല്പത്തിന് ജീവൻ നൽകുകയും ചെയ്ത അതുല്യ പ്രതിഭയാണ് കെ.പി.എ.സി ലളിത. ആലപ്പുഴയിലെ കായംകുളത്താണ് ലളിത ജനിച്ചത്.പിതാ‍വ് - കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായർ, മാതാവ് - ഭാർഗവി അമ്മ. ഒരു സഹോദരൻ - കൃഷ്ണകുമാർ, സഹോദരി - ശ്യാമള. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നു.. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സിയിൽ ചേർന്നു. അന്ന് ലളിത എന്ന പേർ സ്വീകരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു. 

അമ്മ, ചേച്ചി, ചേട്ടത്തിയമ്മ, അമ്മായി, അമ്മൂമ്മ, അമ്മായിയമ്മ തുടങ്ങി എത് കഥാപാത്രത്തിനേയും അനായാസം ഉൾക്കൊള്ളുന്ന കലാകാരിയാണ് കെ.പി.എ.സി ലളിത. ഏത് കഥാപാത്രത്തെയും അസാധാരണമായ തന്മയത്വത്തോടെയും സ്വാഭാവികതോടെയും കാഴ്ചക്കാരന് പ്രിയപ്പെട്ടതാക്കാനുള്ള ശേഷി കെ.പി.എ.സി ലളിതയ്ക്കുണ്ട്. . 1978ലാണ് മലയാള സിനിമയ്ക്ക് നിരവധി ക്ലാസിക് സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ ഭരതനുമായി ലളിതയുടെ വിവാഹം നടന്നത്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഇത്രയും കാലത്തെ സിനിമാ ജീവിതത്തിലൂടെ ലളിതയെ തേടിയെത്തിയിട്ടുണ്ട്. വിവിധ ഭാഷകളിലായി അഞ്ഞൂറിലധികം സിനിമകളിൽ കെ.പി.എ.സി ലളിത അഭിനയിച്ച് കഴിഞ്ഞു. കാമുകിയായി അഭിനയിക്കുമ്പോൾ പോലും സ്വതസിദ്ധമായ സൈലിയും സംഭാഷണ രീതിയുമെല്ലാം കെ.പി.എ.സി ലളിതയുടെ മുഖത്തും സംഭാഷണത്തിലുമുണ്ടാകും.മതിലുകൾ എന്ന മമ്മൂട്ടി സിനിമയിലുട നീളം ശബ്ദത്തിലൂടെ മാത്രം സഞ്ചരിക്കുമ്പോഴും കാഴ്ചക്കാരനിലേക്ക് ഭാവഭേദങ്ങളെല്ലാം പകർന്ന് നൽകിയ പ്രകടനം കെ.പി.എ.സി ലളിതയുടെ ശബ്ദത്തിലൂടെ മാത്രമുള്ള അഭിനയത്തിൽ പ്രകടമായിരുന്നു. ഓരോ ഡയലോ​ഗും പറയുമ്പോൾ വ്യക്തിയെ കാണുന്നില്ലെങ്കിലും എന്തായിരിക്കും അയാളുടെ മുഖഭാവം എന്ന് കാഴ്ചക്കാരന് കൃത്യമായി സങ്കൽപ്പിക്കാൻ ലളിതയുടെ ശബ്ദത്തിലെ പ്രകടനത്തിലൂടെ സാധിച്ചിരുന്നു.

മതിലുകളിൽ മുഖമില്ലാതെ നാരായണിയായി ഭം​ഗിയായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ കെ.പി.എ.സി ലളിതയെ പോലെ മറ്റൊരു കലാകാരിക്ക് സാധിക്കുമോ എന്നത് സംശയാണ്. ശാന്തം,അമരം സിനിമകളിലെ പ്രകടനമാണ് ലളിതയ്ക്ക് ദേശീയ പുരസ്കാരങ്ങൾ നേടികൊടുത്തത്.1998 ജൂലൈ 29ന് ഭരതൻ മരിച്ച ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്തിരുന്ന ലളിതയെ വീണ്ടും സിനിമയിലേക്ക് കൊണ്ടുവന്നത് സംവിധായകൻ സത്യൻ അന്തിക്കാടാണ്. 1999 ൽ സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടൂകാര്യങ്ങൾ എന്ന ചിത്രത്തിൽ ജയറാമിന്റെ അമ്മയുടെ വേഷം കൈകാര്യം ചെയ്തത് കെ.പി.എ.സി ലളിതയായിരുന്നു. സന്മനസ്സുള്ളവർക്ക് സമാധാനം, പൊൻ മുട്ടയിടുന്ന താറാവ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വടക്കുനോക്കി യന്ത്രം, ദശരഥം, സ്ഫടികം, വെങ്കലം, ​ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, അനിയത്തിപ്രാവ്, അമരം, ശാന്തം, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, അലൈപായുതേ, വാൽകണ്ണാടി എന്നിവയാണ് പ്രധാന സിനിമകൾ. മകൻ - സിദ്ധാ‍ർഥ്  ഇപ്പോൾ പ്രമുഖ സംവിധായകൻ പ്രിയദർശന്റെ കീഴിൽ സഹ സംവിധായകനായി ജോലി നോക്കുകയാണ്.

Readers Comment

Add a Comment