Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:17 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

‌സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്തതിനെതിരെ കോൺഗ്രസ് ആഹ്വാനം ചെയ്‌ത ചക്രസ്‌തംഭന സമരം ഇന്ന്. 11 മണി മുതൽ 11.15 വരെ സെക്രട്ടേറിയറ്റിന് മുമ്പിൽ നിന്നും പാളയം-വെള്ളയമ്പലം വഴി രാജ്ഭവൻ വരെയാണ് സമരം നടത്തുന്നത്. കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എം.പി പരിപാടി ഉദ്ഘാടനം ചെയ്യും.

ആംബുലൻസിനും പൊതുജനങ്ങൾക്കും കടന്നുപോകാൻ സൗകര്യമൊരുക്കുമെന്ന് ഡിസിസി പ്രസിഡൻറ് പാലോട് രവി അറിയിച്ചു. സെക്രട്ടേറിയറ്റ്, പാളയം, മ്യൂസിയം, കെൽട്രോൺ ജങ്ഷൻ, വെള്ളയമ്പലം, രാജ്ഭവൻ എന്നിവിടങ്ങളിൽ റോഡിൽ വാഹനങ്ങൾ നിർത്തിയിട്ടുള്ള സമരവുമായി പൊതുജനങ്ങൾ സഹകരിയ്ക്കണമെന്നും ഡിസിസി പ്രസിഡൻറ് അഭ്യർഥിച്ചു.പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും. എല്ലാ ജില്ല ആസ്ഥാനങ്ങളിലും ഡിസിസികളുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കും. കൊച്ചിയിൽ വഴി തടഞ്ഞുള്ള സമരം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചതെന്നിരിക്കേ, ഇത്തവണ ഗതാഗതക്കുരുക്ക് ഉണ്ടാക്കാതെയാവും സമരം ചെയ്യുക.

Readers Comment

Add a Comment