Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:17 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എംജി സർവകലാശാലയിൽ നിരാഹാര സമരം നടത്തുന്ന ഗവേഷക വിദ്യാർഥിനിക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി ആർ ബിന്ദു. ആരോപണവിധേയനെതിരായ സർവകലാശാലയുടെ നടപടി നീളുകയാണെങ്കിൽ അധ്യാപകൻ മാറിനിൽക്കാൻ സർക്കാർ നിർദേശം നൽകും. സമരത്തിൽനിന്നു പിന്മാറണമെന്ന് വിദ്യാർഥിനിയോട് അഭ്യർത്ഥിക്കുന്നതായും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.ആരോപണവിധേയനായ അധ്യാപകനെ പദവിയിൽനിന്ന് മാറ്റിനിർത്തി പരാതി അന്വേഷിക്കാൻ എന്താണ് സർവ്വകലാശാലയ്ക്ക് തടസമെന്ന് ആരാഞ്ഞിട്ടുണ്ട്. അതിന് സാങ്കേതിക തടസമുണ്ടെങ്കിൽ അതിനാധാരമായ രേഖകൾ എന്തെല്ലാമാണെന്ന് അറിയിക്കാനും സർവകലാശാലയോട് ആവശ്യപ്പെട്ടു. വിദ്യാർഥിനിയുടെ ആരോഗ്യനിലയിൽ സർക്കാരിന് ഉത്ക്കണ്ഠയുണ്ടെന്നും വ്യക്തിപരമായും ആകുലതയുണ്ടെന്നും മന്ത്രിയുടെ പോസ്റ്റിൽ പറയുന്നു.വിദ്യാർഥിനിയ്ക്ക് നീതി ഉറപ്പാക്കാൻ ഉള്ള നടപടി സർവ്വകലാശാലയുടെ വിശദീകരണം കിട്ടിയയുടനെ ചെയ്യും. ആരോപണ വിധേയനായ അധ്യാപകനെ മാറ്റിനിർത്തുന്ന കാര്യത്തിൽ സർവ്വകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാൽ, അധ്യാപകനോട് മാറിനിൽക്കാൻ ആവശ്യപ്പെടാൻ സർവ്വകലാശാലാ അധികൃതർക്ക് നിർദ്ദേശം നൽകും. ഇതൊരുറപ്പായെടുത്ത് സമരത്തിൽനിന്നു പിന്മാറണമെന്ന് വിദ്യാർഥിനിയോട് അഭ്യർത്ഥിക്കുന്നതായും മന്ത്രി പോസ്റ്റിൽ പറഞ്ഞു

Readers Comment

Add a Comment