Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് തുടരുന്നതിനാൽ മതിയായ സർവീസുകളില്ലാതെ ജനം വലയുന്നു. അതേസമയം പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് ഇന്ന് പരമാവധി സർവീസ് നടത്താൻ കെഎസ്ആർടിസി സിഎംഡി നിർദ്ദേശം നൽകി. സമരത്തിൽ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് സർവീസുകൾ അയയ്ക്കണമെന്നും അതിനായി ജീവനക്കാരെ മുൻകൂട്ടി നിയോഗിക്കണമെന്നുമാണ് നിർദ്ദേശം.കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും, എഐടിയുസിയുമാണ് സമരം തുടരുന്നത്. ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് ഡബിൾ ഡ്യൂട്ടി ഉൾപ്പടെ നൽകി പരമാവധി ട്രിപ്പുകൾ ഓടിക്കുമെന്നാണ് വിവരം. ആവശ്യ റൂട്ടുകൾക്ക് പ്രാധാന്യം നൽകി ദീർഘദൂര സർവീസുകൾ, ഒറ്റപ്പെട്ട സർവീസുകൾ, പ്രധാന റൂട്ടുകളിലെ സർവീസുകൾ എന്നിങ്ങനെ അയക്കുന്നതിനും റിസർവേഷൻ നൽകിയിട്ടുള്ള സർവീസുകൾ എന്നിവ നടത്തുകയും ചെയ്യും.സർക്കാർ അവഗണന തുടർന്നാൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ മുന്നറിയിപ്പ് നൽകി. അതേസമയം ഇത്തരം പ്രവണത തുടർന്നാൽ കെഎസ്ആർടിസിയെ അവശ്യസർവീസായി പ്രഖ്യാപിക്കുമെന്ന നിലപാടിലാണ് സർക്കാർ.
23.68°C








