Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:16 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആദി ഗുരു ശങ്കരാചാര്യരുടെ 12 അടി ഉയരമുള്ള പ്രതിമ വെള്ളിയാഴ്‌ച ഉത്തരാഖണ്ഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്‌തു. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് മോദി സംസ്ഥാനത്ത് എത്തിയത്‌. 35 ടൺ ഭാരമുള്ള ശിൽപം മൈസൂർ ആസ്ഥാനമായുള്ള ശിൽപി അരുൺ യോഗിരാജാണ് കൃഷ്‌ണശിലയിൽ നിന്ന് നിർമ്മിച്ചത്.സംസ്ഥാനത്ത് നിന്ന് ശിൽപത്തിൻറെ നാല് മാതൃകകളാണ്‌ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചത്‌. അതിൽ നിന്ന് യോഗിരാജിൻറെ മാതൃക തിരഞ്ഞെടുത്തു. അതിന് പിന്നീട് അന്തിമ രൂപം നൽകുകയായിരുന്നു. എട്ടാം നൂറ്റാണ്ടിലെ ദർശകനായ ശങ്കരാചാര്യർ തൻറെ തത്വചിന്ത പ്രചരിപ്പിക്കുന്നതിനായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളം സഞ്ചരിച്ചു. നാല് മഠങ്ങൾ സ്ഥാപിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു

Readers Comment

Add a Comment