Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:22 am
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ഉമ്മൻചാണ്ടി, ചെന്നിത്തല ഗ്രൂപ്പുകൾ പ്രതിഷേധമുയർത്തുന്നതിനിടെ പുന:സംഘടനയുമായി മുന്നോട്ടു പോകാൻ കോൺഗ്രസിലെ ഔദ്യോഗിക വിഭാഗത്തിൻറെ തീരുമാനം. എ.ഐ.സി.സി നേതൃത്വം സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുന:സംഘടന വേണ്ടെന്ന വാദമുയർത്തിയാണ് ഉമ്മൻചാണ്ടി, ചെന്നിത്തല വിഭാഗങ്ങൾ ഇതിനെ എതിർക്കുന്നത്. ബുധനാഴ്‌ച ചേർന്ന കെ.പി.സി.സി നിർവാഹക സമിതി യോഗത്തിൽ ഇരു വിഭാഗങ്ങളും പുന സംഘടനയെ വാശിയോടെ എതിർത്തെങ്കിലും പുന:സംഘടനയുമായി മുന്നോട്ടു പോകുമെന്ന് യോഗത്തിൽ കെ.പി.സി.സി പ്രസിഡൻറ്‌ കെ.സുധാകരൻ പ്രഖ്യാപിച്ചു.തീരുമാനത്തിന്‌ ഹൈക്കമാൻഡിൻറെ അനുവാദമുണ്ടെന്ന് കെ.സുധാകരനും വി.ഡി.സതീശനും ഉൾപ്പെട്ട ഔദ്യോഗിക പക്ഷം ചൂണ്ടിക്കാട്ടി. ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയ സാഹചര്യത്തിൽ ഡി.സി.സി, ബ്ലോക്ക്, മണ്ഡലം, യൂണിറ്റ് കമ്മിറ്റി രൂപീകരണവുമായി മുന്നോട്ടു പോകുമെന്ന് കെ.പി.സി.സി പ്രസിഡൻറ്‌ കെ.സുധാകരൻ വ്യക്തമാക്കി. പുനഛസംഘടനയിലൂടെ മാത്രമേ ജില്ലകളിൽ പാർട്ടിയെ ചലിപ്പിക്കാൻ കഴിയൂവെന്ന് കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ ഡി.സി.സി പ്രസിഡൻറുമാർ അറിയിച്ചിരുന്നു.

Readers Comment

Add a Comment