Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:21 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 70 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഏറെ അഭിമാനം തോന്നുന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഖേൽരത്ന പുരസ്‌കാരത്തിന് അർഹനായ ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറും മുൻ ക്യാപ്റ്റനുമായ പി.ആർ ശ്രീജേഷ്. സന്തോഷം പങ്കുവയ്ക്കാൻ വാക്കുകളില്ല. ഹോക്കി കളിച്ച് തുടങ്ങുന്ന സമയത്ത് ഇന്ത്യൻ ടീം എന്ന് പോലും ചിന്തിക്കാത്തയാളാണ്. ഇപ്പോൾ ഈ നേട്ടത്തിൽ എത്തിനിൽക്കുമ്പോൾ വലിയ അഭിമാനമുണ്ടെന്നും ശ്രീജേഷ് പ്രതികരിച്ചു.ഹോക്കിയുടെ പ്രചാരത്തിനായി ആകുംവിധം പരിശ്രമിക്കും. സ്കൂളുകളിൽ ഹോക്കി എങ്ങനെ എത്തിക്കാം എന്നതിലാണ് ഇപ്പോൾ ആലോചന മുഴുവൻ. എങ്കിൽ മാത്രമേ കൂടുതൽ കുട്ടികളെ ഹോക്കിയിലേക്ക് ആകർഷിക്കാൻ കഴിയൂ. ഹോക്കി ലീഗ് വരികയാണെങ്കിൽ കൂടുതൽ പേർക്ക് അവസരം ലഭിക്കും.കേരളത്തിൽ കൂടുതൽ ഹോക്കി പരിശീലന സെൻററുകൾ കൊണ്ടുവരേണ്ടതുണ്ട്. സോൺ അടിസ്ഥാനത്തിലെങ്കിലും കൂടുതൽ ഹോക്കി സ്റ്റേഡിയങ്ങൾ കൊണ്ടുവരണം. എങ്കിൽ മാത്രമേ കുട്ടികൾക്ക് പരിശീലനത്തിന് അവസരം ലഭിക്കുകയുള്ളൂ.കുട്ടികളുടെ ഹീറോയായി നിൽക്കാൻ കഴിയുന്നത് തന്നെ സന്തോഷം നൽകുന്നതാണെന്നും ശ്രീജേഷ് പറഞ്ഞു. ഖേൽരത്ന പുരസ്കാര പ്രഖ്യാപനത്തിന് ശേഷം തിരുവനന്തപുരത്താണ് ശ്രീജേഷ് മാധ്യമങ്ങളെ കണ്ടത്.

Readers Comment

Add a Comment