Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:50 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.78 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ധന വിലവർധനവിനെതിരെ വൈറ്റിലയിൽ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിന് പൊലീസ് അനുമതിയുണ്ടായിരുന്നില്ല. സമരക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് കൊച്ചി ഡി.സി.പി ഐശ്വര്യ ഡോഗ്രേ വ്യക്തമാക്കി. സമരത്തെക്കുറിച്ച് വിവരമുണ്ടായിരുന്നു. എന്നാൽ നിയമാനുസൃതം അനുമതി തേടിയിട്ടില്ല. ദീർഘസമയം ഗതാഗതം സ്‌തംഭിച്ചാണ് സമരം നടത്തിയത്.ഇതിനിടെ സമരത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജുവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ഡി.സി.പി. ഐശ്വര്യ ഡോഗ്രേ വ്യക്തമാക്കി. നടൻ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന കോൺഗ്രസ് പ്രവർത്തകരുടെ ആരോപണവും പരിശോധിക്കും. സംഭവത്തിൽ നടൻറെ മൊഴിയെടുക്കുമെന്നും വൈദ്യപരിശോധന നടത്തുമെന്നും ഡി.സി.പി അറിയിച്ചു.ജോജുവിൻറെ വാഹനം തകർത്ത സംഭവത്തിൽ ഉൾപ്പടെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും മറ്റ് നടപടികളെക്കുറിച്ച് തീരുമാനമെടുക്കുകയെന്നും കൊച്ചി ഡി.സി.പി പറഞ്ഞു

Readers Comment

Add a Comment