Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:35 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെഎസ്ആർടിസി കെട്ടിട സമുച്ചയത്തിലെ കടമുറികൾ ഒഴിയണമെന്ന്‌ ആവശ്യപ്പെട്ട് ഉടമകൾക്ക് നോട്ടീസ്. അറ്റകുറ്റപ്പണി തുടങ്ങുന്ന സാഹചര്യത്തിൽ ഒക്‌ടോബർ 31നകം കടകളൊഴിയണമെന്നാണ് കെടിഡിഎഫ്‌സിയുടെ നിർദേശം.ഒരു വർഷമായി ഇവിടെ കച്ചവടം നടത്തി വരുന്നവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇവരുമായി നിലവിലുള്ള കരാർ റദ്ദാക്കുകയാണെന്നും നോട്ടീസിൽ പറയുന്നു. എന്നാൽ അറ്റകുറ്റപ്പണി കഴിഞ്ഞാൽ ഇതേസ്ഥലത്ത് കച്ചവടം തുടരാനാവുമോയെന്ന് നോട്ടീസിൽ പരാമർശക്കുന്നതുമില്ല.കെഎസ്ആർടിസി കെട്ടിട സമുച്ചയത്തിന് ബലക്ഷയമുണ്ടെന്നും അറ്റകുറ്റപ്പണി ആവശ്യമാണെന്നുമുള്ള മദ്രാസ് ഐഐടി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടി. 75 ലക്ഷം രൂപയുടെ സുരക്ഷാ നിക്ഷേപമാണ് കടമുറികൾ വാടകയ്‌ക്കെടുത്തവർ കെടിഡിഎഫ്‌സിക്ക് നൽകിയത്. ഇതിന്‌ പുറമെ വലിയ തുക ദിവസ വാടകയുമുണ്ട്. മതിയായ സമയം നൽകാതെ കടമുറികൾ ഒഴിപ്പിക്കുന്നതിനെതിരെ കച്ചവടക്കാരും രംഗത്തെത്തി.കെട്ടിടത്തിന് വലിയ രീതിയിലുള്ള ബലക്ഷയമുണ്ടെന്ന് ഐഐടി റിപ്പോർട്ടിൽ പറയുന്നു. വേണ്ടത്ര നിർമാണ സാമഗ്രികൾ ഉപയോഗിച്ചിട്ടില്ലെന്നും പഠനത്തിൽ കണ്ടെത്തി.2015ലാണ് 76 കോടി രൂപ ചെലിവിൽ കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം നിർമിക്കുന്നത്. വലിയ വ്യാപ്‌തിയുള്ള കെട്ടിടത്തിലെ ചില മുറികൾ വാടകയ്ക്ക് കൊടുക്കാനും അന്ന് പദ്ധതിയുണ്ടായിരുന്നു. എന്നാൽ തുടക്കം മുതൽ നിരവധി പരാതികളാണ് കെട്ടിടത്തിൻറെ അപാകത സംബന്ധിച്ച് ഉയർന്നു വന്നത്. നിലവിലെ ബലക്ഷയം പരിഹരിക്കാൻ 30 കോടിയോളം രൂപ ചെലവാവുമെന്നാണ് വിലയിരുത്തൽ.

Readers Comment

Add a Comment