Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:15 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മാര്‍പാപ്പയെ സന്ദർശിക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക്‌ 12 മണിക്കാണ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച നടത്തുക.  വത്തിക്കാന്‍ സിറ്റി സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയന്‍ ഡാഗ്രിയുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി.

ഇറ്റാലിയന്‍ പ്രധാനമന്ത്രിയും നരേന്ദ്രമോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണ് നടന്നത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വ്യാപാര മേഖലകളിലെ ബന്ധം കൂടുതല്‍ ശക്തമാക്കണമെന്ന് ഇരുനേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന എട്ടാമത് ജി 20 ഉച്ചകോടിയാണ് ഇത്തവണത്തേത്. 2023ല്‍ ആദ്യമായി ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.
2000ജൂണില്‍ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്‌പേയിക്ക് ശേഷം റോം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും നരേന്ദ്രമോദി ഇന്ന്. വിവിധ കാരണങ്ങളാല്‍ നീണ്ടുപോയ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനത്തിനായി പോപിനെ പ്രധാനമന്ത്രി ക്ഷണിക്കുമെന്നാണ് ലഭ്യമായ വിവരങ്ങള്‍.

Readers Comment

Add a Comment