Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അമ്മയറിയാതെ കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നൽകിയ കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. നവംബർ രണ്ടിന് കോടതി വിധി പറയും. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത, സഹോദരി, സഹോദരിയുടെ ഭർത്താവ് എന്നിവരടക്കം ആറ് പേരാണ് കേസിലെ പ്രതികൾ. കുഞ്ഞിനെ അനുപമ സ്വമേധയാ മാതാപിതാക്കൾക്ക് താൽക്കാലികമായി സംരക്ഷിക്കാൻ നൽകിയതാണെന്നാണ് പ്രതികളുടെ വാദം. ഇക്കാര്യം അനുപമ തന്നെ കുടുംബ കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറഞ്ഞിട്ടുണ്ട്.അനുപമയുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയതെന്നുമായിരുന്നു ഇവർ കോടതിയിൽ വാദിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷയെ സർക്കാർ കോടതിയിൽ ശക്തമായി എതിർത്തിരുന്നു.ജനിക്കാത്ത കുഞ്ഞിൻറെ പേരിൽ വ്യാജ രേഖ ഉണ്ടാക്കി കബളിപ്പിക്കാൻ ശ്രമിച്ചെന്ന ഗുരുതരമായ കണ്ടെത്തലിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനായി ഒരു വലിയ ശൃംഖല ഉണ്ടായിരുന്നോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.ആന്ധ്ര ദമ്പതികൾക്കൊപ്പമാണ് കുഞ്ഞുള്ളതെന്ന് സർക്കാർ പറയുന്നില്ല. ഇക്കാര്യം വ്യക്തമായി പരിശോധിച്ച് വരികയാണെന്നും ജില്ല ഗവൺമെൻറ് പ്ലീഡർ എ.എ.ഹക്കിം പ്രതിഭാഗത്തിന് മറുപടി നൽകി.അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയയെന്ന് കേസിൽ പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ഒന്നാം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിച്ചത്. അനുപമ പേരൂർക്കട പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്ത്.
23.82°C








