Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:25 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 139.5 അടിയില്‍ കൂടരുതെന്ന് സുപ്രീംകോടതി ഉത്തരവ്. നവംബര്‍ 11 വരെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 139.5 അടിയില്‍ കൂടരുത് എന്നാണ് സുപ്രീംകോടതി നിര്‍ദേശം. നവംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കും. മുല്ലപ്പെരിയാർ ഡാം നാളെ രാവിലെ 7ന് തുറക്കാനിരിക്കെ, വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. വള്ളക്കടവ്, മഞ്ജുമല, ഉപ്പുതറ പ്രദേശങ്ങളിൽ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത്. നിലവിൽ ഡാമിലെ ജലനിരപ്പ് 138.15 അടിയായി ഉയർന്നു.റൂള്‍ കര്‍വിനെക്കുറിച്ച് കേരളം ഉന്നയിച്ച തര്‍ക്കത്തില്‍ വിശദമായ വാദം കേള്‍ക്കും. റൂള്‍ കര്‍വ് തര്‍ക്കത്തില്‍ നവംബര്‍ ഒന്‍പതിനകം കേരളം വിശദമായ സത്യവാങ്മൂലം നല്‍കണം. നവംബര്‍ പത്തിനുശേഷം ജലനിരപ്പ് 142 അടി വരെ പോകാമെന്നാണ് തമിഴ്നാടിന്റെ റൂള്‍ കര്‍വ്.

Readers Comment

Add a Comment