Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:22 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പന്തീരാങ്കാവ് യു.എ.പി.എ കേസിൽ ത്വാഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എ ആവശ്യം സുപ്രീം കോടതി തള്ളുകയും ചെയ്തു. 2019 നവംബർ ഒന്നിനാണ് നിയമ വിദ്യാർത്ഥികളായ ത്വാഹ ഫസലിനെയും അലൻ ഷുഹൈബിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ത്വാഹ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു. ഈ അപേക്ഷയിലും അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എ ആവശ്യവും ഒരുമിച്ചാണ് കോടതി തീരുമാനമെടുത്തത്.

കേസിൽ വാദം നേരത്തെ പൂർത്തിയായിരുന്നു. കേസിൽ വാദം നേരത്തെ പൂർത്തിയായിരുന്നു. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധം തെളിയിക്കാനുള്ള ശക്തമായ തെളിവുണ്ടെന്നായിരുന്നു എൻ.ഐ.എ വാദം. പ്രതികളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളും ലഘുലേഖയുമൊക്കെ മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവാണോ എന്ന് വാദത്തിനിടെ കോടതി ചോദിച്ചിരുന്നു.

എൻ.ഐ.എയുടെയും പ്രതികളുടെയും വാദം കേട്ട ശേഷം ജസ്റ്റിസ് അജയ് രസ്‌തോഗി അദ്ധ്യക്ഷനായ ബെഞ്ച് കേസ് വിധി പറയാൻ മാറ്റുകയായിരുന്നു.നേരത്തെ രണ്ട് പേർക്കും പ്രത്യേക എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഹൈക്കോടതി ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കുകയായിരുന്നു. അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാൻഡ കോടതി തയ്യാറായിരുന്നുമില്ല. ഒരാൾക്ക് മാത്രം ജാമ്യം അനുവദിച്ച നടപടി ശരിയല്ലെന്ന് നേരത്തെ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

Readers Comment

Add a Comment