Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് ലോക്‌ഡൗണിന് ശേഷം മദ്യ ഉപഭോഗം കുറഞ്ഞെന്ന് എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദൻ. എന്നാൽ മറ്റ് ലഹരി വസ്‌തുക്കളുടെ ഉപയോഗം കൂടിയതായും മന്ത്രി പറഞ്ഞു. 2016-17 കാലത്ത് 205.41 ലക്ഷം കെയ്‌സ് വിദേശമദ്യവും 150.13 ലക്ഷം കെയ്‌സ് ബിയറുമാണ് വിറ്റുപോയത്. എന്നാൽ 2020-21 ൽ ഇത് 187.22 ലക്ഷവും 72.40 ലക്ഷവുമായാണ് കുറഞ്ഞതെന്നും മന്ത്രി പറഞ്ഞു.ഇതിൽ നിന്നും മദ്യത്തിൻറെ ഉപഭോഗം കേരളത്തിൽ കുറഞ്ഞെന്നാണ് കാണുന്നത്. മദ്യവിൽപ്പനയിൽ നിന്നും സർക്കാരിന് ലഭിക്കുന്ന വരുമാനം മദ്യത്തിൻ മേൽ ചുമത്തുന്ന നികുതിയേയും വിലയേയും അടിസ്ഥാനപ്പെടുത്തിയാണ്. നികുതി വർധിക്കുന്നതിനുസരിച്ച് വരുമാനവും വർധിക്കും.വരുമാനം വർധിക്കുന്നത് മദ്യത്തിൻറെ ഉപഭോഗം കൂടുന്നത് കൊണ്ട് മാത്രമല്ല, മദ്യ ഉപഭോഗം കുറയുന്ന സാഹചര്യത്തിലും നികുതി വർധിക്കുന്നത് വരുമാന വർധനവിന് ഇടയാക്കും. മദ്യ ശാലകൾ പൂട്ടിയത് കൊണ്ട് മദ്യഉപഭോഗം കുറയ്ക്കാൻ സാധിക്കുമെന്ന് സർക്കാർ കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.അതേസമയം, എക്‌സൈസ് സംസ്ഥാനത്ത് പിടികൂടിയ ലഹരി കേസുകളിൽ കണ്ടെത്തിയ തൊണ്ടിമുതലുകളുടെ അളവ് നോക്കിയാൽ ഇവയുടെ ഉപയോഗം കൂടിയിട്ടുണ്ടെന്ന് വ്യക്തമാണെന്ന് മന്ത്രി അറിയിച്ചു. എക്‌സൈസ് എൻഫോഴ്‌സമെൻറ് ഇത് സംബന്ധിച്ച നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. എന്നാൽ ചില നിയമങ്ങൾ ഇതിന് തടസമാകുന്നുണ്ട്.
28.73°C








