Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:23 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുപ്പായതൊഴിലാളികളെകൊണ്ട്  നീതിപീഠം പോലും പൊറുതിമുട്ടി . ഇവന്മാരുടെ കന്നംതിരിവികൾ സഹിക്കവയ്യാഞ് ബഹുമാനപ്പെട്ട  ഹൈക്കോടതി ജഡ്‌ജിയുടെ വാക്കുകൾ ശ്രദ്ധിക്കുക!

 
ഓർത്തഡോക്സ്- യാക്കോബായ പള്ളിത്തർക്ക കേസ് പരിഗണനക്കെടുത്തപ്പോഴായിരുന്നു വീണ്ടും രൂക്ഷവിമർശനം  ഹൈക്കോടതി നടത്തിയത്. നിയമപോരാട്ടം അവസാനിക്കരുതെന്നാണ് ചിലരുടെ നിലപാടെന്ന് ബഹുമാനപ്പെട്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഹൈക്കോടതിയ്ക്കെതിരെ ചെളിവാരിയെറിഞ്ഞ് ആളാകാനാണ് ഇത്തരക്കാരുടെ ശ്രമം. കേസ് പരിഗണിക്കുന്ന ജഡ്ജിമാരെ ഭയപ്പെടുത്തി പിൻമാറ്റിക്കുവാനാണ് ശ്രമിക്കുന്നത്, എന്ത് സംഭവിച്ചാലും കേസ് പരിഗണിക്കുന്നതിൽ നിന്ന് പിൻമാറില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

ദേവാലയങ്ങൾ അടച്ചിടുന്നതിൽ കോടതിക്ക് ഒരു താൽപര്യവുമില്ല.  സുപ്രീം കോടതി വിധിയുടെ അന്തസത്ത ഉൾക്കൊള്ളാൻ എല്ലാവരും തയാറാകണമെന്നും കോടതി ചൂണ്ടികാട്ടി.  പ്രശ്ന പരിഹാരത്തിന്  ഇരുവിഭാഗങ്ങളുമായി സമവായമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ലെന്ന് സർക്കാർ വ്യക്തമാക്കി. കേസ് അടുത്ത മാസം പത്തിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

പള്ളിത്തർക്കത്തിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയേ മതിയാകൂ എന്ന് ഹൈക്കോടതി കഴിഞ്ഞ സിറ്റിങ്ങിൽ പറഞ്ഞിരുന്നു. സമാധാനം നിലനിർത്തുകയാണ് ലക്ഷ്യം. ആരാധനാലയങ്ങൾ യുദ്ധഭൂമിയല്ലെന്നും  ദൈവത്തിൻറെ ആലയമാണെന്നും ഇരു സഭകളും ഓർക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.  പള്ളികൾ 1934 ഭരണഘടന പ്രകാരം തന്നെ ഭരിക്കപ്പെടണം. 2017 ലെ സുപ്രീം കോടതി വിധിയോടെ സഭയിൽ രണ്ട് പക്ഷങ്ങൾ ഇല്ലാതായി എന്ന് വിലയിരുത്തിയ കോടതി 1934 ഭരണഘടന അനുസരിക്കുന്ന ഏത് വിശ്വാസിക്കും പള്ളി ഭരണത്തിൽ പങ്കാളിയാകാമെന്നും നിലപാടെടുത്തിരുന്നു.

എന്നാൽ,
1934-ലെ ഭരണഘടന അംഗീകരിച്ച് യാക്കോബായ –ഓർത്ത‍ഡോക്സ് സഭകൾ ഒരു സഭയായി പോകണമെന്ന നിർദ്ദേശം അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ നേതൃത്വം  നിലപാടെടുത്തിരുന്നു. തങ്ങൾ ഒരു  സഭയായി നിലനിൽക്കുമെന്നും മാനേജിംഗ് കമ്മിറ്റി യോഗത്തിന് ശേഷം ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലിത്തൻ ട്രസ്റ്റി അറിയിച്ചു. യാക്കോബായ സഭ ഒരിക്കലും കോടതി വിധികൾക്ക് എതിരല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ക്രൈസ്തവ സാക്ഷ്യങ്ങൾക്ക് വിരുദ്ധമാകാതെ ഒരുമിച്ചുള്ള ചർച്ചയ്ക്ക് ഓർത്തഡോക്സ് സഭ ഇതുവരെ തയാറായിട്ടില്ലെന്നും അറിയിച്ചു.

'യാക്കോബായ സഭയുടെ ചരിത്രം കേരള സമൂഹത്തെ പഠിപ്പിക്കേണ്ടതില്ല, എന്നാൽ ചില കാര്യങ്ങൾ കോടതിയുടെ നിരീക്ഷണത്തിൽപ്പെടുന്നില്ല. സുനഹദോസിന് ശേഷം ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിൽ കാര്യങ്ങൾ ബോധിപ്പിക്കും. സർക്കാരുമായോ ഏത് ഏജൻസികളുമായോ ചർച്ചയ്ക്ക് തയാറാണ്''. നൂറ് വർഷം പഴക്കമുള്ള കേസാണെന്നും യാഥാർഥ്യങ്ങളിലേക്ക് ജുഡീഷ്യറിയും ഓർത്തഡോക്സ് സഭയും കണ്ണുതുറക്കണമെന്നും യാക്കോബായ സഭ അറിയിച്ചു.

യാക്കോബായ –ഓർത്ത‍ഡോക്സ് പളളിത്ത‍ർക്കത്തിൽ  ഹൈക്കോടതി സുപ്രധാന നിരീക്ഷണം നടത്തിയ ശേഷമായിരുന്ന സഭ നിലപാട് വ്യക്തമാക്കിയത്. സുപ്രീം കോടതി അന്തിമ ഉത്തരവിൻറെ അടിസ്ഥാനത്തിൽ ഇനി രണ്ടു വിഭാഗമില്ലെന്നും ഒരൊറ്റ സഭയേ ഉളളുവെന്നും 1934 ലെ സഭാ ഭരണഘടന അനുസരിച്ചാണ് പളളികൾ ഭരിക്കപ്പെടേണ്ടതെന്നുമായിരുന്നു കോടതി നിരീക്ഷണം. ഇത് അംഗീകരിക്കുന്ന  ആ‍ർക്കും പളളിയിൽ പോകാം. അതിനെ തടയാനാകില്ലെന്നും കോടതി നിലപാടെടുത്തു. വിഷയത്തിൽ യാക്കോബായ സഭയുടെ നിലപാട് അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയിൽ നിലപാട് വ്യക്തമാക്കുന്നതിന് മുമ്പേ 1934-ലെ ഭരണഘടന അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ വ്യക്തമാക്കി കഴിഞ്ഞു.

ഇന്ന് ക്രയിസ്തവ സഭകളിൽ പൊതുസമൂഹത്തിന്റെ മുൻപിൽ ഏറ്റവും നാണംകെട്ട കൂട്ടർ ഏതാണെന്നു ചോദിച്ചാൽ ഈ രണ്ടു വിഭാഗങ്ങളാണെന്നു നിസംശയം പറയും. കാരണം ഒന്നര നൂറ്റാണ്ടുകളായി അധികാരത്തിനും സമ്പത്തിനും വേണ്ടി തെരുവിൽ തെരുവുപട്ടികളെപോലും നാണംകെടുത്തുന്ന വിധത്തിൽ തമ്മിൽ തല്ലിക്കൊണ്ടിരിക്കുകയാണ്. അധികാര ഭ്രമം മൂത്ത കുറെ ചുവന്ന നൈറ്റിക്കാർക്കും ഇവരെ ചുറ്റിപറ്റി നിൽക്കുന്ന കുറെ കുപ്പായതൊഴിലാളികൾക്കും ഇതിൽ നിന്ന് കയ്യിട്ടുവാരി പള്ള വീർപ്പിക്കാൻ   നിൽക്കുന്ന അഞ്ഞൂറിൽത്താഴെ വരുന്ന നരാധമന്മാരാണ് ഇരുപക്ഷത്തും പ്രശനങ്ങൾ ആളിക്കത്തിക്കുന്നതു.
കുഞ്ഞാടുകൾ ഏതുവണ്ടിയിലും കയറാൻ റെഡിയാണ് . പക്ഷെ ചുമന്ന നൈറ്റിധരികളെ എങ്ങനെ വണ്ടിയിൽ കയറ്റും കയറ്റിയാലും ഏതു സീറ്റിൽ ഇരുത്തും എന്നതാണ് യഥാർത്ഥ പ്രശനം . ഈ പ്രശനം പരിഹരിക്കാൻ സ്‌പ്രേയിം കോടതിക്കെന്നല്ല ദായിവം തമ്പുരാനുപോലും സാധിക്കില്ല. ഇതിനു പറ്റുന്നത് ഇവരെ തീറ്റിപോറ്റുന്ന മൊണ്ണകുഞ്ഞാടുകൾക്കു മാത്രമാണ്. ഇവന്മാർക്ക് പത്തുപൈസ കൊടുക്കാതിരിക്കുക. മേലനങ്ങാതെ ഇരുന്നു തിന്നു  എല്ലിനിടയിൽ കയറിയാൽ അപ്പോൾ കേസിനു പോകും .. ആരുടെ ചിലവിൽ.?

ഏതു കൊടിയ മാഫിയകളെയും ക്രിമിനലുകളെയും നിലക്ക് നിർത്താൻ നീതിപീഠത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ നീതിപീഠത്തിന് പോലും ഭീഷണി ഉയർത്താൻ കുരിശുകൃഷിക്കാർക്കു സാധിക്കുന്നത് എന്തുകൊണ്ടാണ്? നീതിപീഠത്തിന്റെ ഉന്നത സ്ഥാനം അലങ്കരിച്ചവർപോലും റിട്ടയര്മെന്റിനു ശേഷം ഇപ്പോൾ ഇവരുടെ  പിണിയാളുകൾ ആയിമാറുന്നതുമൂലമുണ്ടാകുന്ന വെല്ലുവിളികളാണ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.ഇവർ രാഷ്ട്രീയക്കാരുടെയും ആത്മീയ വ്യാപാരികളുടെയും ഏജന്റ്മാരായി വർത്തിക്കുന്നു.

ഒരു കണക്കിന് പറഞ്ഞാൽ ക്രിസ്തുവിനെ അപമാനിക്കുന്ന ഇത്തരം സഭകൾ നശിക്കേണ്ടുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കേരളത്തിൽ കാച്ചില് പിരിച്ചുവെച്ചപോലെ പുതിയ പല ക്രിസ്തീയ വിഭാഗങ്ങളും പിരിഞ്ഞു പോയത് ഈ രണ്ടു കൂട്ടരിൽനിന്നാണ്. ഇന്നും ദിവസവും നൂറുകണക്കിന് പേര് വിവിധ സഭകളായിലേക്കു ചേക്കേറിക്കൊണ്ടിരിക്കുന്നു. ഇതൊന്നും  മുഖവിലക്കെടുക്കാതെ ജനങ്ങൾ ഞങ്ങളോടൊപ്പം ഉണ്ടെന്നതാണ് ഞങ്ങളുടെ ദയിര്യമെന്നു ഇരു സഭകളിലെയും നേതൃത്വം ഒരു ഉളുപ്പുമില്ലാതെ പറഞ്ഞുകൊണ്ടുമിരിക്കുന്നു.

ഇരു സഭകളിലെയും ബഹുപൂരിപക്ഷം വിശ്വാസികൾക്കും, വൈദികർക്കും  ഈ കേസിലും വഴക്കിലും താൽപ്പര്യമില്ല. അവരുടെ പ്രതികരണങ്ങൾ അറിയിക്കുവാൻ അവർക്കൊരു വേദിയുമില്ല അവരുടെ പ്രതികരണങ്ങൾ ഒട്ടു ആർക്കും കേൾക്കുകയും വേണ്ട.
കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽനിന്നും ഒരു അമ്മച്ചി വിളിച്ചു പറഞ്ഞത്  ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നു .. സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത ഞങൾ രണ്ടു പള്ളിപണിയാണ് കാശു കൊടുത്തു .. ഇനി ഞങ്ങൾ ഞങ്ങളുടെ വീടുപണിയാണോ . അതോ പള്ളിപണിയാണോ?

Readers Comment

Add a Comment