Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 6:38 am
  • 15th August, 2026
  • Overcast Clouds
22.82°C22.82°C
  • Humidity: 99 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഴക്കെടുതിയും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.60 അടിയായി ഉയർന്ന സാഹചര്യത്തിലും ജില്ലയിൽ അടിയന്തര നടപടികൾ. ഡാമിലെ ജലനിരപ്പും ബന്ധപ്പെട്ട കാര്യങ്ങളും അടിയന്തരമായി വിവരം കൈമാറാനും നടപടികൾ സ്വീകരിക്കുന്നതിനും കൺട്രോൾ റൂം സ്ഥാപിച്ചു. മുല്ലപ്പെരിയാർ ഡാം സൈറ്റിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലാണ് മുൻകരുതൽ നടപടികൾ.

ഇവിടെ ജീവനക്കാരെ വിന്യസിക്കുകയും ചെയ്‌തു. മുല്ലപ്പെരിയാർ ഡാമിലേക്ക് അടിയന്തരമായി എത്തിച്ചേരുന്നതിന് വള്ളക്കടവ് - ഡാം സൈറ്റ് റോഡിലെ തകർന്ന ചപ്പാത്ത് ദ്രുതഗതിയിൽ താത്ക്കാ‌ലികമായി അറ്റകുറ്റപണികൾ നടത്തി സഞ്ചാരയോഗ്യമാക്കി. അടിയന്തര ഘട്ടത്തിൽ പെരിയാറിനോട് ചേർന്ന് താമസിക്കുന്ന ജനങ്ങളെ ഒഴിപ്പിക്കുക്കുന്നതിനും മറ്റ് സഹായങ്ങൾക്കുമായി നടപടി സ്വീകരിച്ചു. ഇതിനായി വള്ളക്കടവ് റെയ്ഞ്ച് കേന്ദ്രീകരിച്ച് മുഴുവൻ ജീവനക്കാരുടേയും താത്ക്കാ‌ലിക വാച്ചർമാരുടേയും സേവനം ഉറപ്പാക്കി.

Readers Comment

Add a Comment