Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇരുചക്ര വാഹനങ്ങളിൽ നാലുവയസുവരെയുള്ള കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര ഗതാഗതമന്ത്രാലയം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ.9 മാസത്തിനും നാലു വയസിനും ഇടയ്ക്കുള്ള കുട്ടികൾ ഹെൽമെറ്റ് ധരിച്ചിരിക്കണം. ഇത് വാഹനം ഓടിക്കുന്നയാൾ ഉറപ്പാക്കണമെന്നും കരട് വിജ്ഞാപനത്തിൽ പറയുന്നു. കുട്ടികളുമായി ഓടിക്കുന്ന വാഹനത്തിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററിൽ അധികമാകാൻ പാടില്ല. ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്ന നാലു വയസിൽ താഴെയുള്ള കുട്ടികളെ ഡ്രൈവറുമായി സുരക്ഷാ ബെൽറ്റുകൊണ്ട് ബന്ധിപ്പിച്ചിരിക്കണമെന്നും നിർദേശിക്കുന്നു. ഒരു കുട്ടി ധരിക്കേണ്ട സുരക്ഷാ വസ്ത്രം ക്രമീകരിക്കാവുന്ന തരത്തിലുള്ളതായിരിക്കണം.
29.82°C








