Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:30 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോർപ്പറേഷൻ വീട്ടുകരം തട്ടിപ്പിൽ വീണ്ടും അറസ്റ്റ്. നേമം സോണൽ ഓഫീസ് സൂപ്രണ്ട് ശാന്തിയാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. നേമം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.പൊലീസ് ആവശ്യപ്പെട്ടതിനെത്തുടർന്ന് ശാന്തി നേരിട്ട് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. നേമം സോണൽ ഓഫീസ് തട്ടിപ്പിലെ രണ്ടാം പ്രതിയാണ് ഇവർ. കോർപ്പറേഷൻ യൂണിയൻറെ സംസ്ഥാന സമിതി അംഗം കൂടിയാണ്. ശാന്തിയുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതിയും ഹൈക്കോടതി തള്ളിയിരുന്നു. നേമം സോണൽ ഓഫീസിലെ കാഷ്യർ സുനിത ഒക്‌ടോബർ 16 ന് അറസ്റ്റിലായിരുന്നു.നേമം സോണിൽ നിന്നുള്ള ആദ്യ അറസ്റ്റാണ് സുനിതയുടേത്. കേസിൽ ശ്രീകാര്യം സോണൽ ഓഫീസിലെ അറ്റൻഡർ ബിജുവിനെയും അറസ്റ്റ് ചെയ്‌തിരുന്നു. 5.12 ലക്ഷം രൂപയുടെ നികുതി തട്ടിപ്പാണ് ശ്രീകാര്യം സോണിൽ കണ്ടെത്തിയത്. 32 ലക്ഷത്തോളം രൂപയുടെ നികുതി തട്ടിപ്പിൽ 25 ലക്ഷം രൂപയോളം തട്ടിപ്പ് നടന്നത് നേമം സോണിലാണ്.കേസുമായി ബന്ധപ്പെട്ട് സുനിതയെ അടക്കം ഏഴ്‌ ജീവനെക്കാരെ നേരത്തെ സസ്പെൻഡ്‌ ചെയ്‌തിരുന്നു. പൊതുജനം നികുതിയടച്ച പണം നഗരസഭയുടെ ബാങ്ക് അക്കൗണ്ടിൽ അടയ്‌ക്കാതെ വ്യാജ കൗണ്ടർ ഫോയിൽ ഉണ്ടാക്കി തട്ടിയെന്നാണ് പരാതി. കോർപ്പറേഷനിലെ വീട്ടുകരം വെട്ടിപ്പിൽ ശ്രീകാര്യം, നേമം, ആറ്റിപ്ര സോണുകളിലായി ആകെ 32.97 ലക്ഷത്തിൻറെ തട്ടിപ്പ് നടന്നുവെന്നാണ് നഗരസഭ സെക്രട്ടറി സർക്കാരിന് നൽകിയ റിപ്പോർട്ട്.

Readers Comment

Add a Comment