Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 8:27 am
  • 28th November, 2021
  • Overcast Clouds
23.82°C23.82°C
  • Humidity: 97 %
  • Wind: 1.51 km/h

Breaking News

  • സഹകരണ ബാങ്കുകളിലെ ആര്‍ബിഐ നിയന്ത്രണങ്ങള്‍; സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി 
  • ഡോളർ കേസിൽ ആശങ്കയില്ല; കഴമ്പില്ലാത്ത ആരോപണങ്ങളെന്ന് ശ്രീരാമകൃഷ്ണൻ
  • ആർ എസ് എസ് പ്രവർത്തകൻ  സഞ്ജിത്തിന്റെ കൊലപാതകം : എട്ട് പേർക്ക് നേരിട്ട് പങ്ക് 
  • പോക്സോ കേസ് ഇരയ്ക്ക് സർക്കാർ സ്കൂൾ പ്രവേശനം നിഷേധിച്ചു; ഹൈക്കോടതി വിശദീകരണം തേടി
i2i News Trivandrum

പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ ഇറക്കിയ സംഭവത്തിൽ ഡ്രൈവർ എസ്. ജയദീപിനെതിരെ പൊലീസ് കേസെടുത്തു. ഈരാറ്റുപേട്ട പൊലീസാണ് പൊതുമുതൽ നശിപ്പിച്ചതിന് ജയദീപിന്‍റെ പേരിൽ കേസെടുത്തത്. കെഎസ്ആർടിസിക്ക് 5,33,000 രൂപ നഷ്‌ടം വരുത്തിയെന്നാണ് ജയദീപിന്‍റെ പേരിൽ ചുമത്തിയിട്ടുള്ള എഫ്ഐആർ.നേരത്തെ, ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരം ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറായ ജയദീപിനെ സസ്പെൻഡ് ചെയ്‌തിരുന്നു. യാത്രക്കാരുടെ ജീവന് ഭീഷണി ഉയര്‍ത്തിയെന്നും ബസിന് നാശനഷ്ടവും വരുത്തിയെന്നും ആരോപിച്ചായിരുന്നു ജയദീപിനെ സസ്പെൻഡ് ചെയ്‌തത്.എന്നാൽ തബല വായിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌താണ് ജയദീപ് തന്‍റെ സസ്പെൻഷന് മറുപടി നൽകിയത്. രൂക്ഷഭാഷയിലുള്ള പോസ്റ്റുകളും ഷെയർ ചെയ്‌തിരുന്നു.കോട്ടയം പൂഞ്ഞാർ പെരിങ്ങളം സെന്‍റ് മേരീസ് പള്ളിക്ക് സമീപം കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിലേക്കാണ് ഇയാൾ ബസ് ഓടിച്ചിറക്കിയത്.

Readers Comment

Add a Comment