Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുട്ടനാട്ടിൽ വൻ കൃഷിനാശം. കുട്ടനാട്ടിൽ മാത്രം 18 കോടി രൂപയുടെ കൃഷിനാശം ഉണ്ടായെന്ന്പ്രാഥമിക കണക്ക്. ചെറുതനയിൽ 400 ഏക്കർ വരുന്ന തേവരി പാടശേഖരത്ത് മട വീണു. രണ്ടാം കൃഷി പൂർണമായും നശിച്ചു. കുട്ടനാട്, അപ്പർ കുട്ടനാട് എന്നിവിടങ്ങളിൽ ജലനിരപ്പ് കുറയുകയാണെങ്കിലും നദീതീരങ്ങളോട് ചേർന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. തോട്ടപ്പള്ളിയിൽ സ്പിൽവേ വഴി ജലം കടലിലേക്ക് ഒഴുകുന്നുണ്ട്. 40 ഷട്ടറുകളിൽ 39 എണ്ണവും തുറന്നിരിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം കുട്ടനാട്ടിൽ ഇല്ല. കൃഷിനാശം ഉണ്ടായെങ്കിലും കൂടുതൽ മടവീഴ്ചക്കു സാധ്യതയില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. എന്നാൽ, വെള്ളക്കെട്ട് ഉള്ളതിനാൽ കൊയ്ത്തുയന്ത്രം പാടത്തേക്ക് ഇറക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളവരെ തത്കാലം തിരികെ അയക്കേണ്ട എന്നാണ് തീരുമാനം.

Readers Comment

Add a Comment