Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:08 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ മഴക്കെടുതിയിൽ മൂന്ന്‌ ദിവസത്തിനിടെ മരിച്ചത്‌ 33 പേർ. കോട്ടയം കൂട്ടിക്കലിലുണ്ടായ ഉരുൾപൊട്ടലിൽ 12 പേരുടെയും ഇടുക്കി കൊക്കയാറിലുണ്ടായ ഉരുൾ പൊട്ടലിൽ ഏഴ്‌ പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ബാക്കി മരണങ്ങൾ ഒഴുക്കിൽപ്പെട്ടും വെള്ളക്കെട്ടിൽ വീണുമാണെന്നാണ് റിപ്പോർട്ട്.സംസ്ഥാനത്ത് 281 ദുരിതാശ്വാസ ക്യാമ്പുകൾസംസ്ഥാനത്ത് ഇതുവരെ 281 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 10,956 പേരാണ് വിവിധ ക്യാമ്പുകളിലായി കഴിയുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്.ഡാമുകൾ തുറന്നുശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി, ഇടമലയാർ, പമ്പ ഡാമുകൾ തുറന്നു. ഇടമലയാറും പമ്പയും രാവിലെ ആറ്‌ മണിക്കും ഇടുക്കി രാവിലെ 11 മണിക്കുമാണ് തുറന്നത്. ആശങ്ക ഉയർത്തുന്ന സാഹചര്യം നിലവിലില്ലെങ്കിലും മുൻകരുതലിൻറെ ഭാഗമായാണ് ഡാം തുറന്നത്.

ഇടമലയാറിൽ നിന്നും പുറന്തള്ളുന്ന വെള്ളം എട്ട്‌ മണിയോടെ ഭൂതത്താൻകെട്ടിലും 12 മണിയോടെ കാലടി- ആലുവ ഭാഗത്തും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടുക്കി അണക്കെട്ടിൽ നിന്നും രാവിലെ 11 മണിക്ക് പെരിയാറിലേക്കൊഴുക്കുന്ന ജലവും 4 - 6 മണിക്കൂറിനുള്ളിൽ കാലടി - ആലുവ ഭാഗത്തെത്തും.ഈ സാഹചര്യത്തിൽ പാലക്കാട് വിന്യസിച്ചിരുന്ന എൻഡിആർഎഫിൻറെ ഒരു ടീമിനെ എറണാകുളം ജില്ലയിലേക്ക് മാറ്റി നിയോഗിച്ചിട്ടുണ്ട്.ദുരന്തനിവാരണ സേന സജ്ജംസംസ്ഥാനത്താകെ പതിനൊന്ന് ദുരന്തനിവാരണ ടീമുകളാണ് വിവിധ ജില്ലകളിലായി ക്യാമ്പ് ചെയ്‌തിട്ടുള്ളത്. കരസേനയുടെ രണ്ട്‌ ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും ഒന്ന് കോട്ടയത്തുമാണ്. എയർഫോഴ്‌സിൻറെ രണ്ട്‌ ഹെലികോപ്റ്ററുകൾ തിരുവനന്തപുരത്തും കൊച്ചിയിലും സജ്ജമായിട്ടുണ്ട്.

Readers Comment

Add a Comment