Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:13 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പമ്പ, ഇടമലയാർ ഡാമുകൾ തുറന്നു. രാവിലെ അഞ്ചുമണിയോടെയാണ് പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം തുറന്നത്. പുറത്തേക്ക് ഒഴുക്കുന്ന ജലം ആറുമണിക്കൂർ കൊണ്ട് പമ്പ ത്രിവേണിയിൽ എത്തും. ഇടമലയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ 80 സെന്റിമീറ്റർ വീതമാണ് ഇന്ന് തുറന്നത്. ആലുവ, പറവൂർ മേഖലകളെയാണ് ഏറ്റവുമധികം ബാധിക്കുക. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എട്ടുമണിയോടെ ഇടമലയാർ ഡാമിൽ നിന്നുള്ള വെള്ളം ഭൂതത്താൻകെട്ടിലെത്തും.25 ഘന അടി മുതൽ പരമാവധി 50 ഘന അടി വരെ വെള്ളമാണ് പമ്പ ഡാമിൽ നിന്ന് പുറത്തേക്കൊഴുക്കുന്നത്. രണ്ട് ഷട്ടറുകൾ ക്രമാനുഗതമായി ഉയർത്തുകയായിരുന്നു. കക്കി- ആനത്തോട് ഡാമിനെ അപേക്ഷിച്ച് പുറത്തേക്ക് ഒഴുക്കിവിടുന്ന ഈ വെള്ളത്തിന്റെ അളവ് വളരെ കുറവാണ്.

കക്കി-ആനത്തോട് ഡാം തുറന്നുവിട്ടപ്പോൾ പമ്പയിലെ ജലനിരപ്പ് 10-15 സെന്റിമീറ്റർ മാത്രമാണ് ഉയർന്നത്. പമ്പ ഡാമിലെ വെള്ളമെത്തുമ്പോൾ ജലനിരപ്പ് 20-25 സെന്റിമീറ്റർ വരെ ഉയരാനാണ് സാധ്യതപമ്പയിൽ ജലനിരപ്പ് ഉയാരാൻ സാധ്യതയുള്ളതിനാൽ ശബരിമലയിൽ മറ്റന്നാൾ വരെ ഭക്തർക്ക് ദർശനാനുമതിയില്ല.

Readers Comment

Add a Comment