Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളത്തിൽ പ്രളയം തുടർക്കഥയാകുമ്പോൾ മാധവ് ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട് വീണ്ടും ചർച്ചയാവുകയാണ്. 2011 ൽ പരിസ്ഥിതി ശാസ്‌ത്രജ്ഞൻ മാധവ് ഗാഡ്‌ഗിലിൻറെ നേതൃത്വത്തിലുള്ള കമ്മിറ്റി നടത്തിയ പഠനത്തിൽ കേരളത്തെ സംരക്ഷിച്ചു നിർത്തുന്ന പശ്ചിമ ഘട്ടത്തിൻറെ 67 ശതമാനം പ്രദേശം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് വ്യക്തമാക്കിയിരുന്നു.എന്നാൽ റിപ്പോർട്ട് സമർപ്പിച്ച് ഒരു പതിറ്റാണ്ട് തികയുമ്പോഴും റിപ്പോർട്ടിൽ പറയുന്ന നിർദേശങ്ങൾ നടപ്പിലാക്കത്തതാണ് കേരളം ഇന്ന് നേരിടുന്ന കാലാവസ്ഥ സാഹചര്യത്തിന് കാരണമെന്ന് മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രിയും കോൺഗ്രസ് നേതാവുമായ ജയ്‌റാം രമേശ് ആരോപിച്ചു. കഴിഞ്ഞ ദിവസം പെയ്‌ത ശക്തമായ മഴയിൽ കോട്ടയത്തും ഇടുക്കിയിലുമായി 23 ജീവനുകളാണ് പൊലിഞ്ഞത്. ഇനിയും ആളുകളെ കണ്ടെത്താനുണ്ട്.
28.73°C








