Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ വീണ്ടും പിറകിൽ. ഏറ്റവും അവസാനം പുറത്തുവന്ന റിപ്പോർട്ട്‌ പ്രകാരം 116 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 101 ാം സ്ഥാനത്താണുള്ളത്‌. അയൽരാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നിലാണ്‌ ഇന്ത്യ. വിശപ്പ്‌ ഗുരുതരമായ 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഉണ്ട്‌.ചൈന, ബ്രസീൽ, കുവൈറ്റ് എന്നീ രാജ്യങ്ങൾ പട്ടികയിൽ ആദ്യ പതിനെട്ട് രാജ്യങ്ങളിലുൾപ്പെട്ടു. ഈ രാജ്യങ്ങളിലെ ആഗോള പട്ടിണി സൂചിക നിരക്ക് അഞ്ചാണ്. നിലവിലെ സ്ഥിതി തുടർന്നാൽ 2030നകം പട്ടിണി കുറയ്ക്കാൻ സാധിക്കാത്ത പട്ടികയിൽ 47 രാജ്യങ്ങളുണ്ട്‌.

കഴിഞ്ഞവർഷം ഇന്ത്യ 94ാം സ്ഥാനത്തായിരുന്നു. ഐറിഷ് ഏജൻസിയായ കൺസേൺ വേൾഡ്വൈഡും ജർമ്മൻ സംഘടനയായ വെൽറ്റ് ഹംഗൾ ഹൈൽഫും ചേർന്നാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 107 രാജ്യങ്ങളുടെ പട്ടികയാണ്‌ കഴിഞ്ഞവർഷം പുറത്തുവിട്ടത്‌. സൊമാലിയ, അഫ്‌ഗാനിസ്ഥാൻ, യെമൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണ്‌ ഇന്ത്യയേക്കാൾ പിന്നിലുള്ളത്‌. പാകിസ്ഥാൻ (92), നേപ്പാൾ (76), ബംഗ്ലാദേശ്‌ (76) തുടങ്ങിയ അയൽരാജ്യങ്ങളെല്ലാം ഇന്ത്യയേക്കാൾ മുന്നിലാണുള്ളത്.

 

Readers Comment

Add a Comment