Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മാത്യൂസ് മാർ സേവേറിയോസ് ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ. പരുമല സെമിനാരി അങ്കണത്തിൽ ചേർന്ന മലങ്കര അസോസിയേഷൻ യോഗത്തിലാണ് പുതിയ കാതോലിക്ക ബാവയെ തെരഞ്ഞെടുത്തത്. മാത്യൂസ് മാർ സേവേറിയോസിനെ സഭാധ്യക്ഷനാക്കാനുള്ള എപ്പിസ്‌കോപ്പൽ സുന്നഹദോസ് നിർദേശം അസോസിയേഷൻ യോഗം അംഗീകരിക്കുകയായിരുന്നു.തെരഞ്ഞെടുപ്പ് ഫലം അസോസിയേഷൻ പ്രസിഡൻറ് കുര്യാക്കോസ് മാർ ക്ലിമ്മീസാണ് പ്രഖ്യാപിച്ചത്. തീരുമാനം അസോസിയേഷൻ അംഗങ്ങൾ കയ്യടിയോടെ പാസാക്കുകയും ആചാര വെടി മുഴക്കുകയും ചെയ്തു. തുടർന്ന് ഔദ്യോഗിക വേഷവും സ്ഥാന ചിഹ്നങ്ങളും നൽകി.സഭാധ്യക്ഷൻറെ പുതിയ പേര് വാഴിക്കൽ ചടങ്ങിൽ പ്രഖ്യാപിക്കും.കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനാണ് ഡോ. മാത്യൂസ് മാർ സേവേറിയോസ്. കോട്ടയം വാഴൂർ സെൻറ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളി ഇടവക അംഗമാണ്. അഭിഷേക ചടങ്ങുകൾ തീരുമാനിക്കാൻ ഇന്നു വൈകിട്ട് അഞ്ചിന് സുന്നഹദോസ് ചേരും.
23.82°C








